Friday, May 3, 2024 11:19 am

ദേശീയ ഗെയിംസിൽ സ്വർണ്ണം നേടിയ താരങ്ങൾക്കും പങ്കെടുത്തവർക്കും സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ്ണം നേടിയ താരങ്ങൾക്കും ഗെയിംസിൽ പങ്കെടുത്തവർക്കും ഡിവൈഎഫ്ഐ കോന്നി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുമ്പഴ പാലം ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ റോളർസ്‌കേറ്റിങ്ങിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജ്, തുഴച്ചിലിൽ സ്വർണ്ണം നേടിയ ദേവ പ്രീയ, ആർച്ച എന്നിവരെ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു. തുടർന്ന് കോന്നി പ്രിയ ദർശിനി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, സ്കേറ്റിങ് പരീശലനം ചിട്ടയായ നടത്തി ദേശീയ താരങ്ങളെ വളർത്തിയെടുത്ത നാഷണൽ സ്പോർട്സ് വില്ലേജ് മാനേജർ രാജേഷ് ആക്ളേത്ത്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി സുമേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ നന്ദിയും പറഞ്ഞു. ദേശീയ ഗെയിംസിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ അർജുൻ കൃഷ്ണ, എവിൻ കോശി തോമസ്, എൻജലീൻ ഗ്ലോറി ജോർജ്ജ്, ഐറിൻ ഹന്ന ജോർജ്ജ്, ജൂബിൻജെയിംസ്, എ അതുല്യ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂരൽ ഉല്പന്നങ്ങളുടെ വിപണിയുമായി ആന്ധ്രാ നെല്ലൂർ സ്വദേശികൾ നഗരത്തിൽ സജീവം

0
പത്തനംതിട്ട : ചൂരൽ ഉല്പന്നങ്ങളുടെ വിപണിയുമായി ആന്ധ്രാ നെല്ലൂർ സ്വദേശികൾ നഗരത്തിൽ...

ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല ; ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള സർക്കുലറിന് സ്റ്റേ ഇല്ല. ഹൈക്കോടതിയുടേതാണ്...

‘ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന് തടസമാകുന്നു’ ; ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തി തുർക്കി

0
അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ...

ഇപ്പോൾ വാങ്ങാനാളില്ല ; പക്ഷേ സേഫ്റ്റിയിൽ നോ കോംപ്രമൈസ്, അതാണ് സ്‍കോഡ‍

0
സുരക്ഷയ്ക്ക് തന്നെ പേരുകേട്ട ബ്രാൻഡാണ് ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ....