Sunday, May 5, 2024 11:24 am

ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാന്‍ പാടുപെട്ട് അധികൃതർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാൻ പാടുപെട്ട് അധികൃതർ.  ദേശീയപാതയിലൂടെ പോകുന്ന വിമാനം വഹിച്ചുള്ള വാഹനം കൊല്ലം ചവറയിൽ  മണിക്കൂറുകളോളം കുടുങ്ങി. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 വിമാനമാണിത്. ആക്രിയായി വിൽപ്പനയ്ക്ക് വെച്ച വിമാനം ആന്ധ്ര സ്വദേശിയാണ് ലേലത്തിൽ പിടിച്ചത്.

ഇതിനെ രൂപമാറ്റം വരുത്തി ഹോട്ടലാക്കുകയാണ് ലക്ഷ്യം. ഇതിനായാണ് വിമാനം തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്. ഇത് ലക്ഷ്യ സ്ഥാനത്ത് എത്തണമെങ്കിൽ ഇനിയും ഒരു മാസം സമയമെടുക്കും. ട്രെയിലർ നീങ്ങി നിരങ്ങി ചവറ പാലത്തിയെത്തിയപ്പോൾ കൈവരിയിൽ കുരുങ്ങിപ്പോയി. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടത്. വിമാനത്തിന്റെ ചിറകുകളും പിന്നാലെ വരും. തിരുവനന്തപുരത്ത് വച്ച് ബസിൽ ഇടിച്ച് അപകടമുണ്ടായതിനാലാണ് ചിറകുകൾ വൈകി എത്തുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട് അര നൂറ്റാണ്ട്

0
കോന്നി : അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട്...

എസ്ഐയുടെ ആത്മഹത്യക്ക് കാരണം സിപിഎം നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും സമ്മർദ്ദം – രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: ബേഡകം എസ്ഐ വിജയൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും...

കൊല്ലത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കൊല്ലം: അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നിന്നും വലിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ദിശ ബോർഡുകൾ തുരുമ്പെടുത്തു

0
മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ...