അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട് അര നൂറ്റാണ്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട് അര നൂറ്റാണ്ടിനോട് അടുക്കുന്നു. ഒരുനാടിന്‍റെ മുറവിളി ആയിരുന്നു കോന്നി പാലം. 1962-ൽ കോന്നി ഉൾപ്പെട്ട പത്തനംതിട്ടയുടെ എം.എൽ.എ. ചിറ്റൂർ സി.കെ.ഹരിചന്ദ്രൻ നായർ കോന്നി പാലത്തിന് വേണ്ടി നിയമസഭയിൽ ഉപക്ഷേപം ഉന്നയിച്ചിരുന്നു. മറുപടി പറഞ്ഞ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡി.ദാമോദരൻ പോറ്റി അനുകൂല നിലപാട് എടുത്തു. പാലത്തിന്‍റെ സ്ഥാനത്തെ ചൊല്ലി നാട്ടിൽ പല തർക്കങ്ങളും ഉടലെടുത്തു. അതുകൊണ്ട് യാഥാർഥ്യമാകാൻ വർഷങ്ങൾ നീണ്ടു. ഒടുവിൽ 1971 ഡിസംബർ 18-ന് ഇന്നത്തെ സഞ്ചായത്ത് കടവ് പാലത്തിന് ഡി.എഫ്.ഒ. ഓഫീസ് പരിസരത്ത് തറക്കല്ലിട്ടു. അന്നത്തെ എം.എൽ.എ. പി.ജെ.തോമസ് മുൻകൈ എടുത്താണ് കോന്നി പാലത്തിന് അനുമതി വാങ്ങിയത്.

പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ.ദിവാകരൻ ആയിരുന്നു ശിലാസ്ഥാപനം നടത്തിയത്. അച്ചൻകോവിൽ ആറിന്റെ ഇരുകരകളിലായിട്ടാണ് കോന്നി പഞ്ചായത്ത് കിടന്നിരുന്നത്. തണ്ണിത്തോട്, തേക്കുതോട്, അട്ടച്ചാക്കൽ, നാടുകാണി, ചെങ്ങറ, അതുമ്പുംകുളം, പയ്യനാമൺ, കോന്നി താഴം, ഐരവൺ പ്രദേശങ്ങളിൽ ഉള്ളവർക്ക് കോന്നിയിൽ എത്തണമെങ്കിൽ കടത്തുവള്ളമേ ആശ്രയമുള്ളായിരുന്നു. സഞ്ചായത്ത് കടവിൽ ആയിരുന്നു പ്രധാന കടത്ത്.  കൂടാതെ സ്വകാര്യ വള്ളങ്ങളും തൊട്ടുതാഴെയായി കുണ്ടോമണ്ണ് കടവിൽ സ്വകാര്യ വള്ളമാണ് ആൾക്കാരെ അക്കരെ ഇക്കരെ കടത്തിയിരുന്നത്. കാലവർഷവും തുലാവർഷവും പലപ്പഴും അച്ചൻകോവിൽ ആറ്റിൽ വെള്ളം ഉയർത്തിയിരുന്നു. കഴുക്കോലിന് പകരം നയമ്പുപയോഗിച്ചായിരുന്നു അന്ന് അക്കരെ ഇക്കരെ വള്ളങ്ങൾ പോയത്. ചങ്ങാടത്തിൽ വാഹനങ്ങളും കയറ്റി പഴയകാല വള്ളം തുഴച്ചിൽകാരായിരുന്ന വേലായുധൻ, കുട്ടൻപിള്ള, ശാമുവേൽ ജോർജ് എന്നിവർ അവരിൽ ചിലരാണ്. സഞ്ചായത്ത് കടവിലെ വള്ളം തുഴച്ചിൽകാരിൽ മിക്കവരും മൺ മറഞ്ഞുപോയി.

1975 മെയ് അഞ്ചിനാണ് പണി പൂർത്തിയാക്കിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ.പങ്കജാക്ഷൻ ആയിരുന്നു ഉദ്ഘാടകൻ. പി.ജെ.തോമസ് എം.എൽ.എ. അധ്യക്ഷനും ആയിരുന്നു. കോന്നിയിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചാണ് പാലം ഉദ്ഘാടനം നടന്നത്. മുരിംഗമംഗലം വഴി കുമ്മണ്ണൂർ, അതുമ്പുംകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ കെ.എസ്.ആർ.ടി.സി. ബസുകൾ പാലത്തിലൂടെ കടന്ന് കോന്നി വരെ എത്തി. കോന്നിക്കാരുടെ അക്കരെ ഇക്കരെ ബന്ധം ദൃഢവുമായി. കോഴഞ്ചേരി തുണ്ടിയത്ത് മുളമൂട്ടിൽ കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന ചെറിയാൻ ടി.ചെറിയാൻ ആയിരുന്നു പാലത്തിന്റെ കരാറുകാരൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...