അടൂർ : അടൂർ ജനറൽ ആശുപത്രിയിൽ ഒരു രക്ത ബാങ്ക് സംവിധാനം ഇതുവരെയായിട്ടും വന്നിട്ടില്ല. ദിവസേന പ്രസവം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടക്കുന്നിടമാണ് അടൂർ ഗവ.ജനറൽ ആശുപത്രി. ഇത്തരം ശസ്ത്രക്രിയക്കായി രക്തം ആവശ്യമായി വരുമ്പോൾ പുറത്തുനിന്നും രക്തം ലഭ്യമാക്കേണ്ട അവസ്ഥയാണ്. മിക്കദിവസവും രക്തത്തിനായി രോഗികളും ബന്ധുക്കളും നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് അടൂരിൽ നടക്കുന്നത്. ജില്ലയിൽ പത്തനംതിട്ടയിൽ മാത്രമാണ് രക്തബാങ്കുള്ളത്. ഇവിടെനിന്ന് പലപ്പോഴും അവശ്യമുള്ള രക്തം ലഭിക്കാറില്ലെന്ന് പല രോഗികളുടെയും ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ രക്തം ലഭിക്കാത്ത സാഹചര്യം വരുന്നതിനാൽ പലപ്പോഴും ശസ്ത്രക്രിയ മാറ്റി വെയ്ക്കേണ്ട സാചര്യമുണ്ടാകുന്നതായി രോഗികളുടെ ബന്ധുക്കൾതന്നെ പറയുന്നു. ഇതോടെ സ്വകാര്യ സ്വകാര്യ ആശുപത്രികളിൽനിന്ന് പണം നൽകി രക്തം വാങ്ങുകയോ അല്ലെങ്കിൽ രക്തത്തിന് പകരം രക്തം നൽകിയുമാണ് ശസ്ത്രക്രിയക്കാവശ്യമായ രക്തം സംഘടിപ്പിക്കുന്നത്. ഒരുകുപ്പി രക്തത്തിന് സ്വകാര്യ ആശുപത്രി 1200 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നതെന്ന് രോഗികളുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു. നിലവിൽ ചില സംഘടനകൾ വഴിയാണ് രക്തം ആശുപത്രിയിലേക്ക് രോഗികളുടെ ബന്ധുക്കൾ സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033