തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ പകുതിയോളമായി. 16 ,862.59 കോടിയാണ് ജൂലൈ വരെയുള്ള റവന്യൂ കമ്മിയെന്നാണ് എജി പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് വരുമാനം കൂടി. എന്നാൽ അതിലുമേറെ ചെലവും കൂടി. 35 355.30 കോടിയാണ് പുതുക്കിയ ബജറ്റിൽ കണക്കാക്കിയിരുന്ന റവന്യൂ കമ്മി. പക്ഷേ ആദ്യ നാലു മാസത്തിൽ തന്നെ ഇതിന്‍റെ പകുതിയോളമായി. ഈ നിലയ്ക്ക് പോയാൽ പ്രതീക്ഷിച്ച പോലെ കമ്മി നൽക്കില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ നാലു മാസം 16,084.72 കോടിയായിരുന്നു റവന്യു കമ്മി. റവന്യു വരുമാനം ആദ്യ നാലു മാസം 44267.52 കോടിയാണ്. നികുതി വരുമാനം 37,459.66 കോടിയാണ്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തെക്കാള്‍ 4662.97 കോടിയുടെ വര്‍ധന.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























