Wednesday, May 1, 2024 11:12 pm

തിങ്കളാഴ്ച സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിന്‍റെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്‍റെ മകൾ അഹല്യ എന്നിവരെയാണ് മൂന്ന് നാളായിട്ടും കാണാനില്ലാത്തത്. പത്തിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളാണ് ഇവർ. തിങ്കളാഴ്ച രാവിലെ പതിവ് പോലെ ഇരുവരും സ്കൂളിലേക്ക് പോയതാണ്. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്കൂളിലേക്ക്  പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.

ഉടൻ തന്നെ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പോലീസിലും വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് അറിയിച്ചു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു. രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഉപ്പുതറ പോലീസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

6 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

0
തൃശൂര്‍: വാടകവീടുകൾ മാറിമാറി എക്സൈസിനെ കബളിപ്പിച്ചിരുന്ന മുൻ കേസിലെ പ്രതിയെ 6...

രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നു: വി ശിവൻകുട്ടി

0
തിരുവനന്തപുരം : രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി...

സംസ്‌കൃത സർവ്വകലാശാലയിൽ സംസ്കൃതത്തിൽ ഓൺലൈൻ കോഴ്സ് ആരംഭിച്ചു

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗ്, കേരള യൂണിവേഴ്സിറ്റി...

ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ല -ഫാറൂഖ് അബ്ദുല്ല

0
ന്യൂഡൽഹി​: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ്...