തിങ്കളാഴ്ച സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിന്‍റെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്‍റെ മകൾ അഹല്യ എന്നിവരെയാണ് മൂന്ന് നാളായിട്ടും കാണാനില്ലാത്തത്. പത്തിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളാണ് ഇവർ. തിങ്കളാഴ്ച രാവിലെ പതിവ് പോലെ ഇരുവരും സ്കൂളിലേക്ക് പോയതാണ്. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്കൂളിലേക്ക്  പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.

ഉടൻ തന്നെ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പോലീസിലും വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് അറിയിച്ചു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു. രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഉപ്പുതറ പോലീസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...

വാഴമുട്ടം വള്ളത്തോൾ വായനശാല : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ്‌ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന...

കോന്നിയില്‍ ഫ്ലാറ്റില്‍ തീപിടുത്തം : മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തി നശിച്ചു

0
കോന്നി : കോന്നിയില്‍ ഫ്ലാറ്റിലെ മുറിയില്‍ തീ പടര്‍ന്ന് പിടിച്ച് മുറിക്കുള്ളിലെ...

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

0
ശബരിമല : ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം...