Tuesday, April 30, 2024 10:41 am

ഇന്ന് നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ന് നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ഭാരവാഹികള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇതോടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും.

ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും പരിഹരിക്കാന്‍ സമ്മതിച്ചതിനാലാണ് പണിമുടക്കില്‍നിന്ന് പിന്‍മാറുന്നതെന്ന് എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.എച്ച്‌. വെങ്കിടാചലം അറിയിച്ചു. തൊഴിലുകള്‍ക്കും തൊഴില്‍ സുരക്ഷയ്ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഉന്നയിച്ചാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. യൂണിയനില്‍ സജീവമായതിന്‍റെ പേരില്‍ ബാങ്ക് ജീവനക്കാരെ മനഃപൂര്‍വം ഇരകളാകുന്ന രീതിയുണ്ട്. യൂണിയനില്‍ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വര്‍ധിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരോപണങ്ങൾ പിൻവലിക്കണമെന്നാവശ്യം ; ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും

0
കണ്ണൂർ: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ...

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും

0
ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും. രാവിലെ 11-നും...

ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് സംശയം ; പിന്നാലെ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0
ഡൽഹി: ഭാര്യയോട് സംസാരിക്കാറുണ്ടെന്ന സംശയത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ....

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍ ; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു –...

0
തിരുവനന്തപുരം : എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി...