Monday, May 6, 2024 8:55 am

മലയോര മേഖലയിൽ അനധികൃത വിദേശ മദ്യ വില്പന വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ മലയോര മേഖലയിൽ അനധികൃത വിദേശ മദ്യ വില്പന വ്യാപകമാകുന്നു. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ തേക്കുതോട്, എലിമുള്ളുപ്ലാക്കൽ ,തണ്ണിത്തോട്,അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്,  ചിറ്റാർ പഞ്ചായത്ത്,സീതത്തോട് പഞ്ചായത്ത് തുടങ്ങി വിവിധ സ്ഥലലങ്ങളിൽ അനധികൃത വിദേശ മദ്യ വില്പന വ്യാപകമാണ്.വീടുകളിൽ കുടിൽ വ്യവസായം പോലെ ആണ് കച്ചവടം നടക്കുന്നത്.വിബറേജ്‌സ് ഔട്ട് ലറ്റുകളിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന മദ്യം ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്.അമിത വിലക്കാണ് ഇവ നൽകുന്നതും.പല സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെട്ടാൽ മദ്യം വിൽക്കുന്നതിന് പിടിയിലാകുന്നവർ വീണ്ടും ഈ പ്രവൃത്തി തുടരുകയും ചെയുന്നുണ്ട്.

പലപ്പോഴും എക്സൈസ്, പോലീസ് അധികൃതർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മദ്യത്തിനോടൊപ്പം മലയോര മേഖലയിൽ കഞ്ചാവും വിറ്റഴിക്കപെടുന്നു എന്നാണ് ആക്ഷേപം. ഒരു തവണ പിടിക്കപ്പെടുന്ന വ്യക്തികളെ വീണ്ടും എക്സൈസ് സംഘം നിരീക്ഷിക്കുകയും ചെയ്യുന്നില്ല. ചിറ്റാർ,പത്തനംതിട്ട ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്നുമാണ് അനുവദനീയമായ അളവിൽ കൂടുതൽ മദ്യം എത്തിച്ച് അനധികൃതമായി വില്പന നടത്തുന്നത്.ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഓട്ടോയിൽ വില്പന നടത്തുന്ന സംഘങ്ങളെയും എക്സൈസ് സംഘം മുൻപ് പിടികൂടിയിരുന്നു.വാഹന പരിശോധനകൾ കാര്യക്ഷമമല്ലാത്തതിനാൽ വാഹനങ്ങളിൽ കടത്തി കൊണ്ട് വരുന്ന മദ്യം പിടികൂടുവാനും അധികൃതർക്ക് കഴിയുന്നില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ തീരുംമുമ്പേ ചോദ്യപേപ്പർ പുറത്ത് ; ചോർച്ച അല്ലെന്ന് എൻടിഎ

0
ന്യൂഡൽഹി: മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഇന്നലെ...

കോഴിക്കോട് എന്‍ഐടിയില്‍ ആത്മഹത്യ ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

0
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി...

ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി ; നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

0
ന്യൂഡൽഹി : ലൈം​ഗികാതിക്രമ പരാതിയിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതിയിൽ...

യു.എ.ഇ സായുധസേന ഏകീകരിച്ചിട്ട് 48 വർഷം

0
ദുബായ്: യു.എ.ഇ.യുടെ സായുധസേനാ ഏകീകരണത്തിന് തിങ്കളാഴ്ച 48 വർഷം പൂർത്തിയാകും. രാഷ്ട്രപിതാവ്...