Monday, May 6, 2024 1:42 am

ചൈനയെ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത റഡാറുകള്‍ ; അതിര്‍ത്തിയില്‍ നിര്‍ണായക നീക്കം

For full experience, Download our mobile application:
Get it on Google Play

ചൈന: ചൈനയുമായുള്ള സംഘര്‍ഷത്തിനിടയില്‍ അതിര്‍ത്തിയില്‍ ചൈനീസ് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയുടെ സുപ്രധാന നീക്കം. 10,000 കോടിയിലധികം രൂപ വിലമതിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത റഡാറുകള്‍ നിയന്ത്രണ രേഖയില്‍ (എല്‍എസി) സ്ഥാപിക്കാനാണ് പദ്ധതി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റഡാറുകള്‍ വിന്യസിച്ച് നീരീക്ഷണം കര്‍ശനമാക്കാനാണ് വ്യോമസേനയുടെ (ഐഎഎഫ്) തീരുമാനം.

ലഡാക്ക് സെക്ടറില്‍ ചൈനീസ് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പുതിയ റഡാറുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സേനയെന്ന് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ നിര്‍മിക്കുന്ന 20 ലോ ലെവല്‍ ട്രാന്‍സ്‌പോര്‍ട്ടബിള്‍ അശ്വിനി റഡാറുകളാണ് അതിര്‍ത്തികളിലെ പ്രതിരോധത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് സെക്ടറുകളിലെ റഡാര്‍ കവറേജ് താരതമ്യേന എളുപ്പമാണെങ്കിലും ജമ്മു-കാശ്മീര്‍ മുതല്‍ വടക്കുകിഴക്കന്‍ അരുണാചല്‍ പ്രദേശ് വരെ പര്‍വതപ്രദേശം കാരണം കവറേജ് വളരെ ബുദ്ധിമുട്ടാണ്. നിലവിലെ സുരക്ഷാ വെല്ലുവിളികള്‍ പരിഗണിച്ച് ഈ മേഖലകളില്‍ മെച്ചപ്പെട്ട റഡാര്‍ കവറേജ് ഒരുക്കാനാണ് തീരുമാനം.

ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ ഇന്ത്യക്കെതിരെ യുദ്ധവിമാനങ്ങള്‍ അയച്ച് ചൈനീസ് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സമീപത്തെ വ്യോമതാവളങ്ങളില്‍ നിന്ന് ഡെംചോക്ക് സെക്ടറിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ച് ഇന്ത്യന്‍ വ്യോമസേന ശക്തമായി പ്രതികരിച്ചു. പിന്നാലെ ഇന്ത്യന്‍ വ്യോമസേനാ പ്രതിനിധികളും ചൈനീസ് സംഘവും പങ്കെടുത്ത ഡിവിഷന്‍ കമാന്‍ഡര്‍ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...