Sunday, January 19, 2025 11:12 pm

സംസ്ഥാനത്തെ സ്ഥിരം ലഹരിക്കുറ്റവാളികളുടെ പട്ടികയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിരം ലഹരിക്കുറ്റവാളികളുടെ പട്ടികയുമായി പോലീസ്. 1681 പേരുള്ള പട്ടികയില്‍ 162 പേരെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ വെയ്ക്കാനാണ് തീരുമാനം. ഇതിനുള്ള ശുപാര്‍ശ പോലീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇതില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിടേണ്ടത്. നിരവധി തവണ ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവര്‍, വന്‍തോതില്‍ ലഹരി കടത്തി വില്‍പ്പന നടത്തുന്നവര്‍, രാജ്യാന്തര ബന്ധമുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടരാണ് പട്ടികയിലുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയത്.

കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ലഹരികടത്തുകാരെന്ന് പോലീസിന്റെ പട്ടിക വ്യക്തമാക്കുന്നു. 465 പേരാണ് പട്ടികയിലുള്ളത്. വയനാടും കാസര്‍കോടുമാണ് രണ്ടാമത്. 210 പേര്‍ വീതമാണ് രണ്ട് ജില്ലകളിലുമുള്ളത്. കൊല്ലം സിറ്റിയില്‍ 189 പേരുണ്ടെന്നും പോലീസിന്റെ കണക്കില്‍ പറയുന്നു. ലഹരി കടത്തില്‍ നിന്നും സ്വത്ത് സമ്പാദിച്ചവര്‍ക്കെതിരെയും നടപടിയുണ്ട്. 114 പേരില്‍ ഏറെയും എറണാകുളം ജില്ലയിലാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെ ലഹരി കേസില്‍ 24,779 പേരെ പോലീസ് മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സൈസിന്റെ കണക്ക് കൂടി വന്നാല്‍ സംസ്ഥാനത്തെ ലഹരിമരുന്ന് ഒഴുക്കിന്റെ തീവ്രത വ്യക്തമാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിതുവിന്റെ വീട് നാട്ടുകാർ...

0
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി...

രോഗികള്‍ വർധിച്ചത് കാരണമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു വില കുടിശ്ശികയായതെന്ന വിശദീകരണവുമായി ആരോഗ്യ...

0
കോഴിക്കോട്: രോഗികള്‍ വർധിച്ചത് കാരണമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു വില...

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശുഭകരമായ സമാപനം : ദേവസ്വം പ്രസിഡന്റ്

0
പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...

നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

0
മലപ്പുറം: നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍...