Wednesday, April 24, 2024 4:13 pm

പാവയെ വിവാഹം കഴിച്ച് ശ്രദ്ധനേടിയ യുവതി ദാമ്പത്യം തകർന്നെന്ന വെളിപ്പെടുത്തലുമായി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ബ്രസീൽ : പാവയെ വിവാഹം കഴിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ യുവതി ദാമ്പത്യം തകർന്നെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പാവ ഭർത്താവ് വഞ്ചിച്ചു, ഇനി മുന്നോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് യുവതി പറഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. പാവ ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്റെ ഹൃദയം തകർത്തെന്നാണ് യുവതി പറയുന്നത്.

ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ പാവ മാർസെല്ലോ മറ്റൊരു സ്ത്രീക്കൊപ്പം മോട്ടലിലേക്ക് പോകുന്നതു കണ്ടതായി എന്റെ സുഹൃത്ത് എന്നെ അറിയിച്ചു. സുഹൃത്ത് നുണ പറയുകയാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് മാർസെല്ലോയുടെ ഫോൺ ഞാൻ പരിശോധിച്ചു. അതിൽ കാമുകിയുടെ പ്രണയസന്ദേശങ്ങൾ കണ്ടു. ഭർത്താവ് എന്നെ വഞ്ചിക്കുകയാണെന്ന് എനിക്കു മനസിലായി – യുവതി പറയുന്നു. തനിക്കൊപ്പം നൃത്തം ചെയ്യാൻ ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോൾ അമ്മ തന്നെയാണ് മേറിവോനയ്ക്ക് തുണിപ്പാവയെ നിർമിച്ചു നൽകിയത്.

പാവഭർത്താവിനൊപ്പം സ്നേഹത്തോടെയുള്ള നിരവധി ചിത്രങ്ങളും മുൻപ് യുവതി പങ്കുവച്ചിരുന്നു. മറ്റുള്ളവർക്ക് ഈ ബന്ധം മനസ്സിലാക്കാൻ പ്രയാസമായിരിക്കും എന്നും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് യുവതി നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ബ്രസീലുകാരിയായ 37 വയസുളള മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് ഒരു വർഷം മുൻപ് മാർസെല്ലോ എന്ന തന്റെ തുണിപ്പാവയെ വിവാഹം ചെയ്തത്. കഴിഞ്ഞവർഷമാണ് പാവയുമായി പ്രണയത്തിലാണെന്ന് യുവതി വെളിപ്പടുത്തിയത്. തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല ; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്‌

0
തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടുന്ന രീതി...

20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : 39 ദിവസത്തെ പരസ്യ പ്രചാരണം ഇന്നു തീരുന്നതോടെ കേരളത്തിൽ...

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുന്നണികള്‍ പുറം തിരിച്ചു നില്‍ക്കുന്നു : കെസിസി

0
തിരുവനന്തപുരം : ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുന്നണികള്‍ പുറം തിരിച്ചു...

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ; 41 ഡിഗ്രി വരെ വരെ താപനില ഉയരും

0
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ബുധനാഴ്ച...