കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍. ഇതിൻ്റെ ഭാഗമായി വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കും.ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷാ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായേക്കുന്നതിനാല്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളിലെ യാത്രക്കാര്‍ പതിവിലും നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ടതുണ്ട്.
സുരക്ഷയുടെ ഭാഗമായി വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കും. യാത്രക്കാരുടെയും ബാഗേജുകളുടെയും കാര്‍ഗോ ചരക്കുകളുടെയും സുരക്ഷാ പരിശോധന കൂടുതല്‍.കര്‍ശനമാക്കും. പതിവ് പരിശോധനകള്‍ക്കു പുറമെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ലാഡര്‍ പോയിന്റില്‍ യാത്രക്കാര്‍ക്ക് അധിക സുരക്ഷാ പരിശോധനയും ഏര്‍പ്പെടുത്തും വിമാനത്താവള പരിസരത്ത് വാഹനപരിശോധനയും ശക്തമാക്കും





























