വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ ചിത്രീകരിച്ച കേസ് ; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഇലക്ട്രോണിക് സിറ്റി കാമ്പസിലെ വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ ചിത്രീകരിച്ച കേസിൽ ഇൻഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) ബുധനാഴ്ച അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ യുവതി വാഷ്റൂം ഉപയോഗിക്കുന്നതിനിടെയാണ് തൊട്ടടുത്ത ടോയ്‌ലറ്റിൽ നിന്നും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്ന പ്രതിയെ കണ്ടത്. ഇതോടെ നിലവിളിച്ച് പുറത്തേക്ക് ഓടി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ എച്ച്ആർ ജീവനക്കാർ പിടികൂടി പോലീസിന് കൈമാറി.

ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ ഉദ്യോഗസ്ഥർ ഇരയുടെ വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ രഹസ്യമായി റെക്കോർഡു ചെയ്ത വീഡിയോയും കണ്ടെത്തി. പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും ചെയ്തു. എന്നാൽ ഡിലിറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്ആർ ജീവനക്കാർ് തെളിവായി ഒരു സ്‌ക്രീൻഷോട്ട് എടുത്തിരുന്നു. തുടർന്നാണ് സ്ത്രീ ഇലക്ട്രോണിക് സിറ്റി പോലീസിനെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലേയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...