ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ. ​മംഗളൂരു ജംഗ്‌ഷൻ – എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06072) ഇന്ന് സർവീസ് നടത്തും. മം​ഗളൂരു ജംഗ്‌ഷനിൽ നിന്ന് ഓ​ഗസ്റ്റ് 29 ശനിയാഴ്‌ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് ബംഗളുരുവിൽ എത്തുക. കേരളത്തിൽ പത്ത് സ്റ്റോപ്പുകളാണുള്ളത്. കാസർകോട് (എത്തുന്ന സമയം – 11.54) കാഞ്ഞങ്ങാട് (12.14) നീലേശ്വരം (12.24) പയ്യന്നൂർ (12.45) കണ്ണൂർ (ഉച്ചയ്ക്ക് 01.27) തലശേരി(01.50) വടകര (02.14) കോഴിക്കോട് (03.34) ഷൊർണൂർ (04.30) പാലക്കാട് ജംഗ്‌ഷൻ (05.30) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. ഒരു എസി ടൂ ടയർ, മൂന്ന് എസി ത്രീടയർ, പത്ത് സ്ലീപ്പർക്ലാസ്, നാല് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക.

അതേസമയം ഇന്ന് തിരുവനന്തപുരം നോർത്ത് – സാന്ത്രാഗാചി ജംഗ്‌ഷൻ സ്‌പെഷ്യൽ ട്രെയിനും (06058) സർവീസ് നടത്തും. ഉച്ചയ്ക്ക് 2.40ഓടെ സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 2.15ന് സാന്ത്രാഗാചിയിലെത്തും. പതിനൊന്ന് സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്. കൊല്ലം ജംഗ്‌ഷൻ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംഗ്‌ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...