‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 626 മരണം സ്ഥിരീകരിച്ചു. മിന്നല്‍ പ്രളയത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ നേപ്പാളില്‍ വീണ്ടും ഹിമതടാകം പൊട്ടിയേക്കാമെന്ന് ഭീതിയാണ് നിലനില്‍ക്കുന്നത്. ദുരന്തം നടന്ന പ്രദേശത്തിന്റെ ചുറ്റുമുള്ള പ്രദേശത്ത് ഇപ്പോഴും ഹിമാനികളും ഹിമതടാകങ്ങളും ഉണ്ടെന്നും അവ പൊട്ടിയേക്കാമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

പ്രദേശത്ത് പുതുതായി രണ്ട് പുതിയ ഹിമതടാകം രൂപപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ ഭീതി നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണത്തിനും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി. കനത്ത മഴ കാരണം പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ടെന്ന് നേപ്പാളിലെ ദുരന്തനിവാരണ അതോറിട്ടി വ്യക്തമാക്കിയിട്ടുണ്ട്. ചോച്ചെന്‍ ഖോല നദിയുടെും പുരെപു സാങ്പു നദിയുടെയും സംഗമസ്ഥാനത്തിനടുത്തുള്ള തടാകം കവിഞ്ഞൊഴുകിയതായും പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...