പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ ആകാശ് കുമാർ ആണ് മരിച്ചത്. ഗുരുഗ്രാമിലെ ഐഎംടി നാനസറിലുള്ള ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിലാണ് സംഭവം. ആകാശ് ഉൾപ്പെടെ നാല് കുട്ടികൾ പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആകാശിന്റെ മൂത്ത സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളുമാണ് ഒപ്പമുണ്ടായിരുന്നത്. ഇതിനിടെ കുട്ടികൾ പിച്ച് റോളറിന്റെ മുകളിൽ കയറി കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ റോളറിന്റെ സ്വിച്ച് ഓൺ ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം.

സ്വിച്ച് ഓണായതോടെ ഏകദേശം 750 കിലോ ഭാരമുള്ള പിച്ച് റോളർ മുന്നോട്ട് നീങ്ങി. ഇതിനിടെ ആകാശ് റോളറിന് മുന്നിലേക്ക് വീഴുകയും യന്ത്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികളും സ്ഥലത്തുനിന്ന് ഓടിപ്പോയി. തുടർന്ന് നീൽ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ക്രിക്കറ്റ് അക്കാദമിയിലെത്തിയ മറ്റ് ചിലർ റോളർ കയറിയിറങ്ങിയ നിലയിൽ ആകാശിനെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് അപകടസാധ്യതയുള്ള യന്ത്രങ്ങളിലേക്കും ഉപകരണങ്ങളിലേക്കും പ്രവേശനം ലഭിച്ചത് എങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...