തൃശൂരിലെ ഒല്ലൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍. ഒല്ലൂര്‍ സ്റ്റേഷനിലെ സീനിയര്‍ സി പി ഒ സജീഷ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുമായി ബന്ധപ്പട്ട പരാതിയില്‍ ആയിരുന്നു കൈക്കൂലി. ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് വിജിലന്‍സ് സംഘം പോലീസുകാരനെ പിടികൂടിയത്. പരാതിക്കാരന് ആവശ്യമായ രേഖകള്‍ നല്‍കുന്നതിനാണ് സജീഷ് പണം ആവശ്യപ്പെട്ടത്. തമിഴ്നാട് സ്വദേശികളിൽ നിന്ന് നേരിട്ടല്ല ഇയാൾ കൈക്കൂലി ചോദിച്ചത്. മറിച്ച്, ഇവരുടെ പരിചയക്കാരനായ യേശുദാസ് എന്നയാളോട് പണം ആവശ്യപ്പെടുകയായിരുന്നു. താന്‍ ചെയ്തുതരുന്ന സഹായത്തിന് പകരമായി 2,000 രൂപ വേണമെന്ന് പറയുകയായിരുന്നു. തുടർന്ന് യേശുദാസ് വിജിലന്‍സ് ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. ശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ യേശുദാസിന് പോലീസുകാരന് നൽകാനുള്ള പണം ഏൽപിക്കുകയും ഇത് സജീഷിന് നൽകാൻ പറയുകയുമായിരുന്നു. യേശുദാസിന് രേഖകള്‍ നല്‍കി സജീഷ് പണം കൈപ്പറ്റി. ഉടനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സജീഷിനെ പിടികൂടുകയും ചെയ്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി...

അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വാര്‍ഷിക റിപ്പോര്‍ട്ട് തയാറായിട്ടില്ല

0
കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...