Tuesday, April 30, 2024 6:20 am

താങ്ങുവില വര്‍ദ്ധിപ്പിക്കുന്നില്ല ; നാളികേരമുടച്ച്‌ പ്രതിഷേധിച്ച് കിസാന്‍ ജനത

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നാളികേരള താങ്ങുവില വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കിസാന്‍ ജനതയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുമ്പില്‍ നാളികേരമുടച്ച്‌ പ്രതിഷേധിച്ചു. കര്‍ഷക ദ്രോഹ നയങ്ങളില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കീഴടങ്ങിയെന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി തിരുത്തുമാലില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ വര്‍ദ്ധന വല്ലാതെ ഇടതു സര്‍ക്കാര്‍ താങ്ങുവിലയിനത്തില്‍ ഒരു രുപ പോലും വര്‍ദ്ധിപ്പിച്ചില്ലെന്നും ടോമി തിരുത്തുമാലില്‍ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

നാളികേര വില കിലോയ്ക്ക് 50 രൂപയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിസാന്‍ ജനത കളക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്. നാളികേരമുടക്കല്‍ സമരം നടത്തിയത്.സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക സ്നേഹം വാക്കുകളില്‍ മാത്രമാണ്. കഴിഞ്ഞ യുഡിഎഫ്സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യത്തിനപ്പുറം ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വരുമാനമില്ലാതെയും വിലക്കയറ്റവും കൊണ്ട് കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോഴാണ് സര്‍ക്കാര്‍ കടമെടുത്ത് ധൂര്‍ത്ത് നടത്തുന്നത്.

നീതികരിക്കാന്‍ കഴിയാത്ത നെറുകേടുകളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കര്‍ഷക രക്ഷക്കായി നീര ഉത്പാദനമാരംഭിക്കാന്‍ തിരുമാനിച്ചിരുന്നെങ്കിലും കുത്തകകള്‍ക്കായി സര്‍ക്കാര്‍ അട്ടിമറിച്ചു. നാളികേര വില കിലോയ്ക്ക് 50 രൂപയെങ്കിലുമാക്കിയില്ലെങ്കില്‍ കേരളത്തില്‍ കേരകര്‍ഷകരുണ്ടാവില്ല ടോമി തിരുത്തുമാലില്‍ പറഞ്ഞു.ഭാരതീയ നാഷണല്‍ ജനതാ ദള്‍ ജില്ല പ്രസിഡണ്ട് സി.എം.കുഞ്ഞുമൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബിരഘുനാഥ്, എം.എം. വര്‍ഗ്ഗീസ്, എ. വിന്‍സന്റ്, നൗഫിയ നസീര്‍, എസ്‌. വിജയലക്ഷ്മി, കെ.ജെ. ഫ്രാന്‍സിസ്, കെ.ജെ. നൈനാന്‍ എന്നിവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർധരാത്രി അപ്രഖ്യാപിത പവർകട്ട് ; കെ.എസ്.ഇ.ബി. ഓഫീസ്‌ ജനം കൈയേറി

0
കൊച്ചി: ഉഷ്ണം ഉച്ചിയിൽ നിൽക്കുമ്പോൾ രാത്രിയിൽ കെ.എസ്.ഇ.ബി.യുടെ അപ്രഖ്യാപിത പവർകട്ട്. വിയർത്തൊട്ടി ഉറക്കം...

പക്ഷിപ്പനി : താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

0
ആലപ്പുഴ: മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10...

കൂടിക്കാഴ്ച വിവാദം ; ഇ.പി. ജയരാജനെതിരേ സി.പി.എം, തെരഞ്ഞെടുപ്പിന് ശേഷം കര്‍ശനനടപടി

0
തിരുവനന്തപുരം: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ പ്രശ്നത്തില്‍ എല്‍.ഡി.എഫ്....

ഊ​ഞ്ഞാ​ൽ കയർ ക​ഴു​ത്തി​ൽ കു​രു​ങ്ങി എ​ട്ടു​വ​യ​സു​കാ​രൻ മരിച്ചു

0
ഗോ​ഹ​ട്ടി: ദ​ക്ഷി​ണ ത്രി​പു​ര​യി​ൽ മ​ര​ത്തി​ൽ കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ക​യ​ർ കൊ​ണ്ട് നി​ർ​മി​ച്ച...