കോന്നി ബംഗ്ലാവ് മുരുപ്പിലും പോലീസ് ക്വാട്ടേഴ്‌സിലും കുടിവെള്ളം ലഭിക്കാതെയായിട്ട് ഒരു വർഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്തിലെ ബംഗ്ലാവ് മുരുപ്പ് ഭാഗത്തും കോന്നി പോലീസ് ക്വാട്ടേഴ്‌സിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാതെ ആയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. നൂറിൽ കൂടുതൽ വീടുകളും പോലീസ് ക്വാട്ടേഴ്‌സും സ്ഥിതി ചെയ്യുന്ന ഇവിടെ വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളെ ആണ് കുടിവെള്ളത്തിനായി ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ ഒരു വർഷത്തിലേറെയായി പൈപ്പ് ലൈനിലെ കുടിവെളള വിതരണം മുടങ്ങിയതോടെ വിലക്ക് വാങ്ങുന്ന കുടിവെള്ളമാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്.

കോന്നി താലൂക്ക് വികസനസമിതിയിൽ അടക്കം ഈ വിഷയം നിരവധി തവണ ഉയർന്നുവന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നിയിൽ പലയിടങ്ങളിലും പൈപ്പ് ലൈനുകൾ പൊളിച്ചിട്ടിരിക്കുന്നതിനാൽ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല. ഈ വിഷയത്തിൽ കെ എസ് റ്റി പി അധികൃതരും വാട്ടർ അതോറിറ്റി അധികൃതരും പരസപരം പഴിച്ചാരുകയാണ് ചെയ്യുന്നത്.

വിഷയത്തിൽ നടപടി സ്വീകരിക്കാതായതോടെ പ്രദേശവാസികൾ കുടിവെള്ളം ലഭിക്കാതെ കൂടുതൽ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്. പോലീസ് ക്വാട്ടേഴ്സിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ കുടുംബ സമേതം ആണ് താമസിക്കുന്നത്.ഇവർക്ക് നിത്യോപയോഗ ആവശ്യങ്ങൾക്ക് പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാത്ത തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...