Friday, May 3, 2024 6:34 pm

മുന്‍ കാമുകി തീയിട്ട് നശിപ്പിച്ച വീട് പണിയാൻ സഹായം തേടി യുവാവ്

For full experience, Download our mobile application:
Get it on Google Play

മുന്‍ കാമുകി തീയിട്ട് നശിപ്പിച്ച വീട് പണിയാന് സഹായം തേടി യുവാവ്. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ മറ്റൊരു യുവതി ഫോണ്‍ എടുത്തതിന് പിന്നാലെയായിരുന്നു യുവതി കാമുകന്‍റെ വീടിന് തീയിട്ടത്. നവംബര്‍ 22 നായിരുന്നു സംഭവം. 23കാരിയായ സെനെയ്ഡ സോട്ടോയാണ് കാമുകന്‍ ടോമി ഗാരേയുടെ വീടിന് തീയിട്ടത്. എന്നാല്‍ ടോമിയുടെ ഫോണ്‍ എടുത്തത് ബന്ധുവായ സ്ത്രീയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പം കഴിയുന്നതിന് വേണ്ടി സാമ്പത്തിക സഹായം ഓണ്‍ലൈനിലൂടെ തേടിയത്.

വീഴ്ചയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള സഹായമാണ് ഇയാള്‍ ചോദിക്കുന്നത്. ഗോ ഫണ്ട് മീ എന്ന സൈറ്റിലൂടെയാണ് ഇയാള്‍ സാമ്പത്തിക സഹായം തേടിയിട്ടുള്ളത്. വീടിന് തീയിട്ടതിന് കാമുകി സെനെയ്ഡ സോട്ടോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചാ ശ്രമം, തീ കൊളുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. വീടിന് തീയിടുന്ന സമയത്ത് ഗാരേ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായില്ല. എന്നാല്‍ മകളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഷൂസുകളും അടക്കമുള്ള വസ്തുക്കളാണ് അഗ്നിക്കിരയായത്.

50000ഡോളറിന്‍റെ നഷ്ടമുണ്ടായതായാണ് ഗാരേ പറയുന്നത്. വീട് പുനര്‍ നിര്‍മ്മിച്ചെടുത്ത് മകളുമൊത്ത് ജീവിക്കാനാണ് ഗാരേ ക്രൌഡ് ഫണ്ടിംഗ് സഹായം തേടിയിട്ടുള്ളത്. താനും പിതാവിനും സ്വന്തമായുള്ള ഏക സ്ഥലമായിരുന്നു ആ വീടെന്നും തലമുറകളായുള്ള സമ്പാദ്യമാണ് കത്തി നശിച്ചതെന്നുമാണ് ഗാരേ പറയുന്നത്. ഇത്തരമൊരു കുറ്റകൃത്യത്തിന് ഇരയാവേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. വെറും ഒരുമാസത്തെ പരിചയം മാത്രമായിരുന്നു കാമുകിയുമായി ഉണ്ടായിരുന്നതെന്നും ഗാരേ പറയുന്നു. മകള്‍ക്ക് അഗ്നിബാധ വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. എന്താണ് വീട്ടിലേക്ക് പോകാത്തതെന്നാണ് മകള്‍ ചോദിക്കുന്നതെന്നും ഗാരേ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്

0
തിരുവനന്തപുരം: കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ...

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം ; ആകർഷകമായ ശമ്പളം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക്...

സൂര്യയുടെ ജീവനെടുത്തത് അരളിപൂവ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ; ചെടിയും പൂവും വിഷമെന്ന്...

0
ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ...