ശബരി റെയില്‍പാത : വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തില്‍ പുതുക്കിയ എസ്റ്റിമേറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരി റെയില്‍പാത വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തില്‍ പുതുക്കിയ എസ്റ്റിമേറ്റ് . അങ്കമാലി – എരുമേലി നിര്‍ദിഷ്ട ശബരി റെയില്‍പാതയില്‍ വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തില്‍ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റ് തയാറായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രാഥമിക ചര്‍ച്ചകള്‍ക്കായി കെ-റെയില്‍ ഇന്ന് ദക്ഷിണ റെയില്‍വേക്കു കൈമാറും. പദ്ധതിച്ചെലവ് 3347 കോടിയില്‍നിന്ന് 3600 കോടിയായി ഉയരുമെന്നാണു സൂചന. പദ്ധതിക്കായി കിഫ്ബി വഴി 2000 കോടി രൂപ നീക്കിവയ്ക്കുമെന്നു കേരളം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് ഇത്തവണ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.

തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റില്‍ വ്യത്യാസം വരാമെന്നും ദക്ഷിണ റെയില്‍വേയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം എസ്റ്റിമേറ്റ് അന്തിമമാക്കി റെയില്‍വേ ബോര്‍ഡിനു കൈമാറുമെന്നും കെ-റെയില്‍ അധികൃതര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരും റെയില്‍വേയും പകുതി വീതം ചെലവു വഹിക്കാമെന്നു ധാരണയിലെത്തിയതിനാലാണു ശബരി പാതയുടെ എസ്റ്റിമേറ്റ് കെ-റെയില്‍ തയാറാക്കിയത്. അങ്കമാലി-എരുമേലി പാതയുടെ ഡിസൈന്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന തരത്തിലാണു പരിഗണിക്കുന്നത്. 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 7 സ്ഥലങ്ങളില്‍ 100 കിലോമീറ്റര്‍ എന്ന വേഗനിയന്ത്രണമുണ്ടാകും.

പദ്ധതിയുടെ രണ്ടാം ഘട്ടമായ എരുമേലി-പുനലൂര്‍-നെടുമങ്ങാട്-കഴക്കൂട്ടം പാതയുടെ അലൈന്‍മെന്റ് 160 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന തരത്തില്‍ തയാറാക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് നേട്ടമാകും. അങ്കമാലിയില്‍ നിന്നു തിരുവനന്തപുരത്തേക്കു കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കും. ശബരി റെയില്‍ എരുമേലിയില്‍ നിന്നു പുനലൂര്‍, നെടുമങ്ങാട് വഴി പാത തിരുവനന്തപുരത്തേക്കു നീട്ടാനുള്ള സര്‍വേ മുന്‍പു നടത്തിയതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...