വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. ചില വെബ്സൈറ്റുകളിൽ ‘ക്ലിക് ഫിക്സ്’ എന്ന പേരിൽ വ്യാജ ‘കാപ്ച’ സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്നു. വ്യാജ കാപ്ചകളിലൂടെ ആളുകളെ ആകർഷിച്ച ശേഷം അവരുടെ സിസ്റ്റം ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. തട്ടിപ്പിൽ കുടുങ്ങിയതായി സംശയം തോന്നിയാൽ ഉടൻ കംപ്യൂട്ടറിൽനിന്ന് ഇന്റർനെറ്റ് കണക്‌ഷൻ വിഛേദിക്കണം. വ്യാജ കാപ്ച കെണിയിൽ കുടുങ്ങുന്നവരുടെ സിസ്റ്റം ഹാക്ക് ചെയ്ത് ഓൺലൈൻ ബാങ്കിങ് പാസ്‌വേഡ്, ഇ–മെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തിരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡ് എന്നിവ കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം.

തുടർന്ന് സൈബർ കുറ്റവാളികൾ ഈ അക്കൗണ്ടുകൾ ലോക്ക് ചെയ്യുകയും അവ അൺലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യും. അംഗീകൃതമായ ഒരു വെബ്സൈറ്റും കാപ്ച പരിശോധനയുടെ ഭാഗമായി ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടില്ല. തട്ടിപ്പിന് ഇരയായവർ കംപ്യൂട്ടർ ഉപകരണം സുരക്ഷിതമാക്കുന്നതിന് അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ എത്തിക്കണമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...