Thursday, May 2, 2024 3:04 pm

കെ റെയില്‍ : ഭൂമിയിലെ നിയന്ത്രണം മാറില്ല ; കേസുകളും അനിശ്ചിതത്വത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയില്‍ വരും കേട്ടോ, അതിന് യാതൊരു സംശയവുമില്ല എന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ആവിയാക്കിയത് സര്‍ക്കാര്‍ ഖജനാജവിലെ 56.69 കോടി രൂപയാണ്. ജനകീയ സമരം ശക്തി പ്രാപിച്ചതും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടുക്ഷത്തിനേറ്റ തിരിച്ചടിയും സര്‍വ്വോപരി കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് റെഡ് സിഗ്നല്‍ നല്‍കിയതും കെ റെയിലില്‍ യുടേണെടുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പ്രതിബന്ധങ്ങളെയെല്ലാം വകഞ്ഞുമാറ്റി കേരളത്തിന്റെ വികസനത്തിന് പരമപ്രധാനമായ കെ റെയില്‍ നടപ്പാക്കും എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. പദ്ധതി നടപ്പാക്കില്ലായെന്ന് സര്‍ക്കാരിനെ വെല്ലുവിളിച്ച സാധാരണക്കാരനൊപ്പം ‘വിജയം’ നിന്നു. എന്നാല്‍ പിന്നെ അല്പം വില്ലന്‍ വേഷം കെട്ടിയേക്കാം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കരുതുന്നത്. സില്‍വര്‍ലൈനില്‍ കേന്ദ്രാനുമതി ലഭിക്കുംവരെ കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഭൂമിയിലെ കുരുക്കുകള്‍ ഒഴിയുന്നില്ലെന്നുള്ളതാണ് ഏറെ ആശങ്കയുണര്‍ത്തുന്നത്.

1221 ഹെക്ടര്‍ ഭൂമി നിര്‍ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന് കാണിച്ച് സര്‍വേ നമ്പറുകളും ഉള്‍പ്പെടെ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇതുവരെ മരവിപ്പിച്ചിട്ടില്ല. 2021 ആഗസ്റ്റ് മാസം 18-നായിരുന്നു ആദ്യവിജ്ഞാപനം വന്നത്. ഇതില്‍ 955.13 ഹെക്ടറായിരുന്നു കാണിച്ചിരുന്നതെങ്കില്‍ ഒക്ടോബറില്‍ 1221 ഹെക്ടറായി വര്‍ധിച്ച് പുതുക്കി വിജ്ഞാപനം ഇറക്കിയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകള്‍ വായ്പയ്ക്ക് ഈടായി സ്വീകരിക്കാന്‍ മടിക്കുന്നതാണ് ഇപ്പോള്‍ സാധാരണക്കാരന്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. സഹകരണമേഖലയിലും സമാനപ്രശ്‌നം ഉണ്ടായിരുന്നെങ്കിലും രജിസ്ട്രാറുടെ നിര്‍ദേശം ഒക്ടോബറില്‍ വന്നതോടെ അവിടെ തടസ്സം ഒഴിവായി. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് വാസ്തവം.

വായ്പയ്ക്ക് ഈടായി പദ്ധതി പ്രദേശങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. ബാങ്കേഴ്‌സ് സമിതിയോ റിസര്‍വ് ബാങ്കോ വേണം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ടത്. എന്നാല്‍, അത്തരം കീഴ്വഴക്കം ഇല്ലെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. വില്ലേജ് ഓഫീസര്‍മാരും സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഭൂസംബന്ധമായ അന്വേഷണങ്ങളില്‍ വസ്തുവില്‍ കെ റെയില്‍ അധികൃതര്‍ മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് വില്ലേജ് ഓഫീസര്‍ സൂചിപ്പിച്ചാല്‍ അതുമായി ബന്ധമുള്ള എല്ലാ ഇടപാടുകളും നിയന്ത്രണവിധേയമാകും. ഏറ്റെടുക്കല്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ഭൂമികളുടെ വില്‍പ്പനയും ഏതാണ്ട് നിലച്ച മട്ടാണ്.

കെ റെയിലിനെതിരെ ഉയര്‍ന്ന ജനകീയത പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ക്കും എതിരെ സര്‍ക്കാര്‍ എടുത്ത കേസുകളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ജനകീയ സമരം ശക്തമായതോടെ പോലീസിനെ ഇറക്കി പ്രക്ഷോഭങ്ങളെ നേരിടാനായിരുന്നു സര്‍ക്കാര്‍ ശ്രമം. വീടിന്റെ മതില്‍ തകര്‍ത്തും അടുപ്പുകല്ലിനു മുകളില്‍പോലും കുറ്റി സ്ഥാപിച്ചും സര്‍വേ മുന്നേറിയപ്പോള്‍ പ്രതിഷേധ സമരങ്ങള്‍ ആളിപ്പടര്‍ന്നിരുന്നു. മകള്‍ സമരസ്ഥലത്ത് ഉണ്ടായിരുന്നതിന്റെ പേരില്‍ അമ്മയ്ക്ക് എതിരെ ബാലപീഡന വകുപ്പുകള്‍ പ്രകാരം വരെ കേസെടുത്ത സംഭവങ്ങളും ഉണ്ടായി.തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രതിഷേധിച്ചവരെ പോലീസുകാരന്‍ ബൂട്ടിട്ടു ചവിട്ടിയതും കേരളത്തിന് നാണക്കേടുണ്ടാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം ; പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ്...

ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ അമിതഭാരത്തിലേക്ക് നയിക്കുന്നു

0
പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. മരുന്നു കഴിച്ചും വ്യായാമം...

സൂര്യഘാതമേറ്റ് വീണ്ടും മരണം ; പെയിന്റിങിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി...

സുപ്രിംകോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പിലാക്കും

0
ഡൽഹി: സുപ്രിംകോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പിലാക്കാൻ ഉത്തരവ്. 33...