ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ അമിതഭാരത്തിലേക്ക് നയിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല. ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മെ അമിതഭാരത്തിലേക്ക് നയിക്കുന്നു.

പുകവലി – പുകവലി ആരോഗ്യത്തിന് ഹാനീകരമാണ്. പുകവലിക്കുന്നത് നമ്മുടെ വയറ്റിലെ ആസിഡിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ഉച്ചഭക്ഷണത്തിന് പിന്നാലെ പുകവലിക്കരുത്. നിര്‍ബന്ധമെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു വലിക്കുന്നതാണ് നല്ലത്.
മധുരപലഹാരങ്ങള്‍ – മധുരപലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. ചിലര്‍ക്ക് ഇടയ്ക്കിടെ മധുരം കഴിക്കുന്ന ശീലമുണ്ട്. മറ്റു ചിലര്‍ക്കാകട്ടെ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അതിനു പുറകേ മധുരം കഴിക്കുന്നതും ശീലമാണ്. ഈ രീതിയില്‍ ഉച്ചഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങള്‍ കഴിക്കുന്നത് അമിതഭാരത്തിലേക്ക് നയിക്കും.
ഉറക്കം – ഊണ് കഴിഞ്ഞാല്‍ ഒരു ഉറക്കം നിര്‍ബന്ധമുള്ളവരാണ് പലരും. എന്നാല്‍ ഇങ്ങനെ ഉറങ്ങുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ ഉറങ്ങണം എന്ന് നിര്‍ബന്ധമുള്ളവര്‍ അരമണിക്കൂര്‍ മാത്രമേ ഉറങ്ങാകൂ. ശേഷം ഇരിക്കുകയോ നടക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.
ശീതളപാനീയങ്ങള്‍ – പലര്‍ക്കും ഒരു ശീലമാണ് ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തോടൊപ്പം എന്തെങ്കിലും തരത്തിലുള്ള മധുരപാനീയങ്ങള്‍ കഴിക്കുന്നത് ഒരു ശീലമാണ്. ഇത് ഭാരം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രമേഹത്തിനുള്ള വഴിയും ഒരുക്കുന്നു.
വ്യായാമം – ഭക്ഷണം കഴിച്ചയുടന്‍ കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഉച്ചഭക്ഷമത്തിന് 2-3 മണിക്കൂര്‍ ഇടവേള അത്യാവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...