Friday, May 3, 2024 3:48 pm

മേയറുടെ കത്ത് വിവാദം ; വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മേയറുടെ കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ല, മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിൻെറ അടിസ്ഥാനത്തിൽ നിയമനം നൽകിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻെറ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ. അതിന് വേണ്ടത് പോലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലൻസ് അന്വേഷണത്തിൻെറ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർടട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. കത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ വിജിലൻസ് ഈ നിലപാട് അറിയിക്കും. എന്നാൽ മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാർ പരാതിയിൽ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുൻവർഷങ്ങളെ നിയമനങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസ് വിശദീകരണം.

ചുരുക്കത്തിൽ വിവാദം കത്തിനിൽക്കെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം കണ്ണിൽപ്പൊടിയിടാൻ വേണ്ടി മാത്രമായിരുന്നു എന്ന് ചുരുക്കം. വിജിലൻസ് എല്ലാം അവസാനിപ്പിക്കാനിരിക്കെ ക്രൈം ബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്. യഥാർ്ഥ കത്ത് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊഴിയെടുപ്പ് തുടരുക മാത്രമാണ് ചെയ്യുന്നത്. കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഒന്നുമാകാതെ നിർത്താൻ തന്നെയാണ് സാധ്യത.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു

0
തിരുവനന്തപുരം: ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5...

എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയം ; പ്രസവ സമയത്ത് ലേബര്‍...

0
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി....

കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

0
മുളക്കുഴ : കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ്...

റോഡിലേക്ക് നവജാതശിശു വീഴുന്ന ദൃശ്യങ്ങള്‍ മനസുലയ്ക്കുന്നത് ; കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

0
തിരുവനന്തപുരം: പനമ്പള്ളി നഗറില്‍ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്...