പി.ആർ.ഡി മിനി നിധി തട്ടിപ്പ് ; മാനേജർ ഡേവിഡ് ജോർജ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കുറിയന്നൂർ പി.ആർ.ഡി മിനി നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പു കേസിൽ 24 വർഷം ഈ കമ്പിനിയുടെ മാനേജർ ആയി തട്ടിപ്പിനു ചുക്കാൻ പിടിച്ച മാനേജർ കാവും തുണ്ടിയിൽ ഡേവിഡ് ജോർജ് (ജോർജ് കുട്ടി)നെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തു. കോടികളുടെ തട്ടിപ്പ് നടത്തി നിക്ഷേപകരെ കബളിപ്പിച്ചു എന്ന കേസില്‍ ഇയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു ജോര്‍ജ്ജ്. വീണ്ടും തട്ടിപ്പിന്റെ പേരില്‍ പുതിയ പരാതി ലഭിച്ചതിനെതുടര്‍ന്നാണ് കോയിപ്രം പോലീസ് ഇയാളെ ഇന്ന് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.

സ്ഥാപനത്തിന്റെ ഉടമയായ ഡി. അനിൽ കുമാറും കുടുബവും ചേർന്ന് നടത്തിയത് 300 കോടിയുടെ തട്ടിപ്പാണ്. ഉടമ ഡി.അനില്‍ കുമാര്‍, ഭാര്യ ദീപാ ദിവാകരന്‍, മകന്‍ അനന്ത വിഷ്ണു എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു. എല്‍.ഡി.എഫിന്റെ ലേബലില്‍ തോട്ടപ്പുഴശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍.എസ്.എസ് തിരുവല്ല താലൂക്ക് യുണിയന്റെ മുന്‍ പ്രസിഡന്റുമായ ഡി. അനില്‍കുമാര്‍, ഭാര്യ ദീപ, മക്കളായ അനന്ദു, വിഷ്ണു എന്നിവര്‍ ഡയറക്ടറുമായിട്ടുള്ള സ്ഥാപങ്ങളാണ്‌ തകര്‍ന്നത്. പതിനെട്ട് ബ്രാഞ്ചുകളാണ് മൂന്ന് ജില്ലകളിലായി ഇവര്‍ക്ക് ഉണ്ടായിരുന്നത്.

കുറിയന്നൂര്‍ പുളിമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. സി.പി.എം, കോണ്‍ഗ്രസ്‌, ബി.ജെ.പി നേതാക്കളുടെ ബിനാമി നിക്ഷേപങ്ങളും ഇവിടെ ഉണ്ടായിരുന്നു. വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഈ പണം കൊണ്ട് കേരളത്തിന് അകത്തും പുറത്തുമായി തോട്ടങ്ങളും വസ്തു വകകളും വാങ്ങി കൂട്ടിയിട്ടുണ്ട്. മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളില്‍ എസ്റ്റേറ്റുകളും ഉണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...

മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായില്ല , എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍...

0
വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത...

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...