Saturday, May 4, 2024 10:26 am

സുശാന്ത് സിംഗ് രജ്പുതിന്‍റെ മാനേജർ ദിഷയുടെ മരണം ; അന്വേഷണം എസ്‌ഐടിയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മാനേജരായിരുന്ന ദിഷ സാലിയന്‍റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഇക്കാര്യം അറിയിച്ചത്. ദിഷ സാലിയന്‍റെ മരണത്തിൽ എസ്‌ഐടി അന്വേഷണം ഉണ്ടാകും. ഇക്കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് പോലീസിന് നൽകാം. ദേവേന്ദ്ര ഫഡ്നാവിസ് സംസ്ഥാന നിയമസഭയിൽ പറഞ്ഞു. ആരെയും ലക്ഷ്യം വെയ്ക്കാതെ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തുമെന്നും ഫഡ്നാവിസ് പറഞ്ഞു.

ദിഷ സാലിയന്‍റെ മരണത്തിൽ എസ്‌ഐടി അന്വേഷണം വേണമെന്ന് ബിജെപി എംഎൽഎ മാധുരി മിസൽ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ദിഷ സാലിയന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ആദ്യം ഉന്നയിച്ചത് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിലെ എംഎൽഎയായ ഭരത് ഗോഗവാലെയാണ്. 2020 ജൂൺ എട്ടിനാണ് ദിഷയെ അവരുടെ പ്രതിശ്രുത വരന്‍റെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദിഷയുടെ മരണത്തിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞ് നടൻ സുശാന്ത് സിംഗ് രജ്പുതിനെ അദ്ദേഹത്തിന്‍റെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2021 ൽ മുംബയ് പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ദിഷയുടെ കേസ് പുനരന്വേഷിക്കുകയാണെന്നും തെളിവുകൾ എസ്.ഐ.ടിക്ക് കൈമാറാമെന്നും ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഫഡ്‌നാവിസ് പറഞ്ഞു.

സംഭവത്തിന് പിന്നിൽ മുൻ മന്ത്രി ആദിത്യ താക്കറെയാണെന്നും നിതേഷ് റാണെ ആരോപണമുന്നയിച്ചു. മുൻ സർക്കാരിന്‍റെ കാലത്ത് നിരവധി തെളിവുകൾ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ദിഷയുടെ കാമുകൻ രോഹൻ റായിക്ക് സംഭവത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹത്തെ ഇപ്പോൾ കാണാനില്ല. ദിഷ സാലിയൻ കൊല്ലപ്പെട്ടതാണെന്നും അന്വേഷണത്തിന്‍റെ ഭാഗമായി ആദിത്യ താക്കറെയുടെ നാർക്കോ ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം

0
പ്രമാടം : വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്‍റെ...

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം...

ആനിക്കാട് – കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം 

0
മല്ലപ്പള്ളി :  ആനിക്കാട് - കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്....

പകർച്ചവ്യാധി ഭീഷണിയില്‍ മല്ലപ്പള്ളി

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍  പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും ചൂടിന്...