Monday, April 29, 2024 1:10 pm

രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’ ഇനി ബാഫ്റ്റയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തില്‍ തിളങ്ങിയ എസ് എസ് രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’, ഷൗനക് സെന്നിന്‍റെ ‘ഓള്‍ ദാറ്റ് ബ്രീത്സ്’ എന്നീ ചിത്രങ്ങള്‍ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) പ്രാരംഭപട്ടികയില്‍ ഇടംപിടിച്ചു. ‘ഓള്‍ ദാറ്റ് ബ്രീത്‌സ്’ ഡോക്യുമെന്ററി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡുകള്‍ക്കുള്ള അന്തിമ നാമനിര്‍ദേശപ്പട്ടിക ഈ മാസം 19-ന് പ്രഖ്യാപിക്കും. ഫെബ്രുവരി 19-ന് ലണ്ടന്‍ സൗത്ത്ബാങ്ക് സെന്ററിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ പുരസ്‌കാരദാനച്ചടങ്ങ് നടക്കും. ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള മത്സരപ്പട്ടികയിലും ആര്‍ ആര്‍ ആര്‍ ഇടംപിടിച്ചു. 2022 പുറത്തിറങ്ങിയ ആര്‍ആര്‍ആറിനുവേണ്ടി എം.എം കീരവാണി സംഗീത സംവിധാനം ചെയ്ത ‘നാട്ടുനാട്ടു’ എന്ന ഗാനം ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തില്‍ ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്.

‘നാട്ടു നാട്ടു’ എന്ന ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ഗാനം മാത്രമല്ല. ഈ അംഗീകാരം നേടുന്ന ആദ്യ ഏഷ്യൻ ഗാനം കൂടിയാണ്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2022 പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മികച്ച ഗാനമായി തിരഞ്ഞെടുത്തിരിക്കുകയാണ്. സംഗീത സംവിധായകന്‍ എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

2009ല്‍ എ ആര്‍ റഹ്മാനു ശേഷം പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്‌കാരം എത്തിച്ചത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ബ്രിട്ടീഷ് ഡ്രാമയായിരുന്നു സ്ലം ഡോഗ് മില്ല്യണര്‍. മികച്ച സംഗീത സംവിധാനത്തിനടക്കം ഗോള്‍ഡന്‍ ഗ്ലോബില്‍ നാല് പുരസ്‌കാരമാണ് സ്ലം ഡോഗ് മില്ല്യണര്‍ നേടിയത്. മികച്ച സംഗീതം, ഗാനം, ശബ്ദമിശ്രണം എന്നിങ്ങനെ എട്ട് വിഭാഗങ്ങളില്‍ ചിത്രം ഓസ്‌കാർ അവാർഡും നേടി. എ.ആര്‍ റഹ്മാന്‍, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന്‍ തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആറും രാംചരണും പ്രതികരിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാകും

0
കോഴഞ്ചേരി : ആറന്മുള പാർഥസാരഥിയുടെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലെ ഭാഗവതസപ്താഹയജ്ഞം...

ചൈനയിൽ ശക്തമായ ചുഴലിക്കാറ്റ് ; അഞ്ച് പേർ കൊല്ലപ്പെട്ടു

0
ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഗ്വാങ്ഷൂ നഗരത്തിൽ ശക്തമായ ചുഴലിക്കാ​റ്റിൽ അഞ്ച്...

വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി വാർഷികം ആചരിച്ചു

0
അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി...

അപരന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു : പൊതുതാത്പര്യ ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ...