കോഴഞ്ചേരി : ആറന്മുള പാർഥസാരഥിയുടെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലെ ഭാഗവതസപ്താഹയജ്ഞം ഇന്ന് മുതൽ മേയ് അഞ്ചുവരെ നടക്കും. സപ്താഹയജ്ഞത്തിന് ഇടയാറന്മുള മുരിക്കുവേലിൽ ഇല്ലം എം.കെ.രാജൻ നമ്പൂതിരി യജ്ഞാചാര്യനും മംഗലം ചന്ദ്രൻ ഭാഗവതാചാര്യനും കോയിപ്രം ഗോപിനാഥൻനായർ, രമേശൻ മാടപ്പള്ളി എന്നിവർ പാരായണക്കാരുമാകും. രാവിലെ പതിവ് പൂജകൾക്കുശേഷം എല്ലാദിവസവും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ ഭാഗവത പാരായണം, 12.30-ന് അന്നദാനം, വൈകിട്ട് ഏഴിന് ദീപാരാധന എന്നിവ നടക്കും. മേയ് ഒന്നിന് വൈകിട്ട് 7.30-ന് ഭജന, മേയ് മൂന്നിന് വൈകിട്ട് 7.30-ന് തിരുവാതിര, നാലിന് വൈകിട്ട് 7.30-ന് ഗാനാർച്ചന. അഞ്ചിന് രാവിലെ 10-ന് കാവിൽ നൂറും പാലും, 12.30-ന് സമൂഹസദ്യ, വൈകിട്ട് ആറിന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033