Sunday, June 16, 2024 5:30 am

എംസിഎ മൂവാറ്റുപുഴ രൂപത 2023 -25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍  : മലങ്കര കാത്തലിക് അസോസിയേഷന്‍ മൂവാറ്റുപുഴ രൂപതയുടെ സമ്മേളനം മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. രൂപതാ വൈദികോപദേഷ്ടാവും വികാരി ജനറാളുമായ വെരി.റവ. മോണ്‍. ചെറിയാന്‍ ചെന്നിക്കര ആമുഖ പ്രഭാഷണം നടത്തി.

എംസിഎ മൂവാറ്റുപുഴ രൂപത പ്രസിഡണ്ട് അഡ്വ.എല്‍ദോ പൂക്കുന്നേല്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീവ് ജോര്‍ജ് സ്വാഗതം പറഞ്ഞു. വിസി ജോര്‍ജ് കുട്ടി, എന്‍.ടി.ജേക്കബ്, മേരി കുര്യന്‍, തോമസ് കോശി എന്നിവര്‍ പ്രസംഗിച്ചു. അഭിവന്ദ്യ പിതാവിന്റെ നാമ ഹേതുക തിരുന്നാള്‍ നിയോഗത്തോടനുബന്ധിച്ച്‌ നടത്തുന്ന ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് എംസിഎ മൂവാറ്റുപുഴ രൂപതയുടെ സംഭാവന കൈമാറി.

2021- 23 കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വൈദിക ജില്ലയ്ക്കുള്ള അവാര്‍ഡ് കുന്നംകുളം വൈദിക ജില്ല കരസ്ഥമാക്കി. മികച്ച പ്രസിഡന്റ് അവാര്‍ഡിന് കരിമ്പ വൈദിക ജില്ലയിലെ ഉമ്മന്‍ സി ഒ അര്‍ഹനായി. മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് സെന്‍റ് ജൂഡ് മലങ്കര കാത്തലിക് ചര്‍ച്ച്‌ കളമശ്ശേരി ലഭിച്ചു.

കൂടാതെ കുന്നംകുളം മേഖല വൈദികോപദേഷ്ടാവ് റവ.ഫാ.ജോണി ചെരിക്കായത്തിനെയും പിറവം മേഖല വൈദികോപദേഷ്ടാവ് റവ.ഫാ.ജോര്‍ജ് കയ്യാനിക്കലിനെയും എംസിഎ സഭാതല ജന.സെക്രട്ടറി വി.സി ജോര്‍ജ് കുട്ടിയെയും നവമാധ്യമങ്ങള്‍ വഴിയുള്ള ദൈവവചന ശുശ്രൂഷ നടത്തിയ കമാന്‍ഡര്‍ തോമസ് കോശിയേയും ആദരിച്ചു.

തൃശ്ശൂര്‍ പീച്ചി ദര്‍ശനയില്‍ വെച്ച്‌ ചേര്‍ന്ന ജനറല്‍ബോഡിയില്‍ എം.സി.എ മൂവാറ്റുപുഴ രൂപതയുടെ 2023 – 25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട്: അഡ്വ.എല്‍ദോ പൂക്കുന്നേല്‍, ഷിബു സി.ബി (വൈസ് പ്രസിഡണ്ട്), മേരി ടവേഴ്സ് (വൈസ് പ്രസിഡണ്ട്), സജീവ് ജോര്‍ജ്
(ജനറല്‍ സെക്രട്ടറി), കെ.ഡി അപ്പച്ചന്‍(സെക്രട്ടറി), കമാണ്ടര്‍ തോമസ് കോശി (ട്രഷറാര്‍). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വി.സി ജോര്‍ജ് കുട്ടി, കെ എം ഫിലിപ്പ്,എന്‍ ടി ജേക്കബ്, മേരി കുര്യന്‍, ഷിബു പനച്ചിക്കല്‍, സാലി ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഹ്റൈൻ കേരളീയ സമാജത്തിൽ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച

0
മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17)...

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നതായി പരാതി

0
കുമരകം: സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ...

ജി 7 ഉച്ചകോടിയിൽ മോദി തരംഗം

0
ഡൽഹി: ജി 7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി...

മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു ; മോദിയെ പരിഹസിച്ച് ശരദ്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി...