Monday, May 6, 2024 1:47 pm

പ്രഥമ അണ്ടർ‌ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ജൊഹാനസ്ബർ‌ഗ് : പ്രഥമ അണ്ടർ‌ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് പോച്ചഫ് സ്ട്രൂമിലെ സെവൻസ് പാർക്കിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം ചൂടിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കന്നി ലോകകപ്പാണ് ഇത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ ബോളർമാർ 17.1 ഓവറിൽ വെറും 68 റൺസിനു ചുരുട്ടികെട്ടി. കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 14 ഓവറിൽ വെറും മൂന്നും വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് നേടി.

ടിറ്റാസ് സധു, അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ മന്നത്ത് കശ്യപ്, ഷഫാലി വർമ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. റയാന മക്ഡൊണാൾഡ് ഗേ (19) ആണ് അവരുടെ ടോപ് സ്കോറർ. നിയാം ഹോളണ്ട് (10), അലക്സാ സ്റ്റോൺഹൗസ് (11), സോഫിയ സ്മെയിൽ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. മറുപടി ബാറ്റിങ്ങിൽ, മൂന്നാം ഓവറിൽ ക്യാപ്റ്റൻ ഷഫാലി വർമയുടെ (15) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ തന്നെ മറ്റൊരു ഓപ്പണർ ശ്വേത ശെഹ്‌രാവത്തും (5) പുറത്തായി. മൂന്നാം വിക്കറ്റിൽ സൗമ്യ തിവാരിയും (24) ഗോങ്കടി തൃഷയും (24) ചേർന്ന് നേടിയ 46 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 13–ാം ഓവറിൽ പുറത്തായ ഗോങ്കടിക്കു പകരമെത്തിയ ഹൃഷിതാ ബസു (0) പുറത്താകാതെ നിന്നു.

സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ 8 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യൻ വനിതാ സീനിയർ ടീം രണ്ടു തവണ ഏകദിന ലോകകപ്പിലും ഒരു തവണ ട്വന്റി20 ലോകകപ്പിലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. രണ്ട് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരുന്ന ഷഫാലി വർമയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് കിരീടനേട്ടം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയ അഴിമതി : ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി ; ജാമ്യാപേക്ഷ കോടതി...

0
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ...

കൊയ്ത്ത് കഴിഞ്ഞു ; നെല്ലുണക്കാന്‍ സ്ഥലമില്ലാതെ കരിങ്ങാലിപ്പാടത്തെ കര്‍ഷകര്‍

0
പന്തളം : കൊയ്ത്ത് കഴിഞ്ഞിട്ടും  നെല്ലുണക്കാന്‍ സ്ഥലമില്ലാതെ കരിങ്ങാലിപ്പാടത്തെ കര്‍ഷകര്‍.   കൊയ്ത്തുമെതിയന്ത്രമുപയോഗിച്ച്...

ഇന്ന് അത്യാഹിത വിഭാഗത്തിൽ ; യുവാക്കളുടെ ‘സേവന ശിക്ഷ’ ആരംഭിച്ചു

0
ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്‍റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ...

ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാള്‍ റാസ നാളെ ഇടത്തിട്ടയിലെത്തും

0
കൊടുമൺ : ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ...