കൊയ്ത്ത് കഴിഞ്ഞു ; നെല്ലുണക്കാന്‍ സ്ഥലമില്ലാതെ കരിങ്ങാലിപ്പാടത്തെ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : കൊയ്ത്ത് കഴിഞ്ഞിട്ടും  നെല്ലുണക്കാന്‍ സ്ഥലമില്ലാതെ കരിങ്ങാലിപ്പാടത്തെ കര്‍ഷകര്‍.   കൊയ്ത്തുമെതിയന്ത്രമുപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിനാൽ നെല്ല് നിരത്തിയിട്ട് ഉണങ്ങാൻമാത്രമാണ് കർഷകർക്ക് കളം ആവശ്യമായുള്ളത്. 200 ഏക്കർവരുന്ന പാടത്ത് ഒരേസമയം കൊയ്ത്ത് നടക്കുന്നതിനാൽ എല്ലാവർക്കുമായി നെല്ലുണങ്ങാനുള്ളത് പാടത്തിന്റെ തീരത്തുള്ള കുറച്ചു സ്ഥലംമാത്രമാണ്. പാടത്തിന്റെ തീരത്തുള്ള നാദനടി കളത്തോടുചേർന്നുണ്ടായിരുന്ന റവന്യൂ പുറമ്പോക്കുഭൂമി ഏഴുപേർക്ക് വീടുവെയ്ക്കാനായി പകുത്തുനൽകിയതോടെയാണ് കർഷകർ കളംകയറുന്നതിനായി ബുദ്ധിമുട്ടുന്നത്.

കൊയ്തെടുക്കുന്ന നെല്ല് ഉണക്കിവിൽക്കുന്നതിനാണ് കൂടുതൽ പ്രയാസം. ഉണക്ക് അല്പം കുറഞ്ഞാൽ സംഭരിക്കാനെത്തുന്ന കമ്പനികൾ നെല്ല് ശേഖരിക്കാതെ മടങ്ങുകയും ചെയ്യും. തീരത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലം അഞ്ചുമുതൽ 10,000 രൂപവരെ നൽകി വാടകക്കെടുത്താണ് കർഷകർ നെല്ലുണക്കുന്നത്. 200 ഏക്കർ വിസ്തൃതിയുള്ള ചിറ്റിലപ്പാടത്തെ നെല്ല് മുഴുവൻ ഉണക്കിയെടുക്കാനുള്ളത് വളരെക്കുറച്ച് സ്ഥലംമാത്രമാണ്. കഴിഞ്ഞവർഷം സ്ഥലം വാടകക്കെടുത്താണ് കർഷകർ നെല്ലുണക്കിയെടുത്തത്. ഉണക്ക് കുറവായാൽ സപ്ലൈകോ നെല്ല് സംഭരിക്കുകയുമില്ല. ഉണക്കിയെടുക്കാൻ സ്ഥലമില്ലാത്തതിനാൽ കർഷകർ വൈക്കോൽ സംഭരണം നടത്തുന്നുമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...