Sunday, May 26, 2024 11:45 pm

കോന്നി തണ്ണിത്തോട് റോഡിൽ വന ഭാഗത്ത് മാലിന്യം ഉപേക്ഷിക്കുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ വന ഭാഗത്ത് മാലിന്യം ഉപേക്ഷിക്കുന്നത് പതിവാകുന്നു. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ എലിമുള്ളുംപ്ലാക്കൽ വരെയുള്ള ഭാഗത്തെ വനത്തിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം ഉപേക്ഷിക്കുന്നത്. രാത്രിയും മറ്റും പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും കെട്ടി മാലിന്യങ്ങൾ വാഹനത്തിൽ എത്തിച്ച് വലിച്ചെറിയുകയാണ് ചെയ്യുന്നത്. മാലിന്യത്തിന്റെ ദുർഗന്ധം മൂലം ആളുകൾക്ക് യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. റോഡിലെ കലുങ്കിൽ നിന്നും താഴേക്കാണ് കൂടുതലും മാലിന്യങ്ങൾ വലിച്ചെറിയുന്നത്. മാതൃക ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട നിർമ്മാണ സമയത്തെ പ്ലാസ്റ്റിക്ക് ചാക്കുകളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.

മത്സ്യ – മാംസാവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. മുള്ളൻപന്നി, പന്നി, മ്ലാവ്, കേഴ, കുരങ്ങ്, കാട്ടുകോഴി തുടങ്ങിയ വന്യമൃഗങ്ങളുടെ എല്ലാം പ്രധാന ആവാസ കേന്ദ്രമാണിവിടം. മാത്രമല്ല ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷന് മീറ്ററുകൾക്ക് അപ്പുറത്താണ് മാലിന്യം ഉപേക്ഷിക്കുന്നത് എന്നതാണ് പ്രധാന വസ്തുത. കോന്നി, തണ്ണിത്തോട് ഭാഗങ്ങളിൽ നിന്നും ആയിരിക്കാം മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. കവറുകളിൽ മാലിന്യം വലിയ തോതിൽ തള്ളിയിരിക്കുന്നതും കാണാം. പ്ലാസ്റ്റിക്ക് പാത്രങ്ങൾ, ചാക്കുകൾ, ഫ്യുസായ ടൂബ് ലൈറ്റുകൾ തുടങ്ങിയവയെല്ലാം ഉപേക്ഷിക്കപ്പെട്ട മാലിന്യത്തിൽ ഉണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വന്യ ജീവികൾ ഭക്ഷിച്ചാൽ ഇതിന്റെ നാശത്തിന് തന്നെ കാരണമാകും. പ്രദേശത്ത് രാത്രികാലങ്ങളിൽ വനപാലകർ പരിശോധന ശക്തമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ നാല് വര്‍ഷ ബിരുദപഠനം ; അവസാന തീയതി ജൂണ്‍...

0
സംസ്‌കൃതം ലോകത്തിലെ പ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, നിയമവിജ്ഞാനം, മതം,...

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി...

0
തിരുവനന്തപുരം : ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഘടിപ്പിക്കുമ്പോള്‍...

ആലുവയില്‍ കാണാതായ പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തി

0
കൊച്ചി: ആലുവയിൽ നിന്നും കാണാതായ ഇതരസംസ്ഥാന പെൺകുട്ടിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ...

110 കി.മീ വേഗതയിൽ ‘റേമൽ’ ചുഴലി അർധരാത്രി കരതൊടും, 3 സംസ്ഥാനങ്ങളിൽ ജാഗ്രത

0
ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ...