നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 18 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. 54 പേര്‍ ഹൈ റിസ്‌കിലും 58 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം- 81, പാലക്കാട്- 25, കോഴിക്കോട്- 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 10 പേര്‍ ചികിത്സയിലുണ്ട്. 2 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.

മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 10 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്ന് 2087 വീടുകള്‍ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഇതുവരെ ആകെ 3868 വീടുകളാണ് സന്ദര്‍ശിച്ചത്. 87 ശതമാനം ഹൗസ് വിസിറ്റ് പൂര്‍ത്തിയാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷനില്‍ മൃഗങ്ങള്‍ ചത്തത് പ്രത്യേകമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...