Sunday, May 19, 2024 12:52 am

തിരുവനന്തപുരത്ത് സൈക്കിളിൽ യാത്ര ചെയ്ത പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം – പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും പെണ്‍കുട്ടിക്കു നേരെ ആക്രമണ ശ്രമം. ഇന്നലെ രാത്രിയില്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കു നേരെയാണ് കൈയറ്റ ശ്രമമുണ്ടായത്. മ്യൂസിയം വെള്ളയമ്പലം റോഡിൽ വെച്ചാണ് ആക്രമണ ശ്രമമുണ്ടായത്. ബൈക്കിൽ സഞ്ചരിച്ച പ്രതിയാണ് പെണ്‍കുട്ടിയെ പിടിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു. വൈകുന്നേരത്തോടെ പ്രതിയായ പേയാട് സ്വദേശി മനുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ റിമാൻഡ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിൽ രാത്രി ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ യൂവാവ് കയറിപ്പിടിച്ചതായിരുന്നു അവസാനം റിപ്പോർട്ട് ചെയ്ത സംഭവം. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തും വഞ്ചിയൂര്‍ കോടതി പരിസരത്തും പ്രഭാത നടത്തത്തിന് ഇറങ്ങിയ സ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു ഇരുട്ടിന്‍റെ മറവിൽ വീണ്ടും അതിക്രമം നടന്നത്.

പണ്ഡിറ്റ് കോളനിയിൽ യുവധാര ലൈനിൽ ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസിൽ വന്നിറങ്ങി ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് പിന്നിലൂടെ വന്ന് കയറിപ്പിടിക്കുന്നത്. നാല് വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച് നടന്ന് വരുന്നതും അവര്‍ക്കരികിലേക്ക് ബൈക്കുമായി അക്രമി നീങ്ങുന്നതും എല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്തും വഞ്ചിയൂര്‍ കോടതി പരിസരത്തുമടക്കം തലസ്ഥാന നഗരത്തിൽ സ്ത്രീകൾക്ക് നേരെ ആക്രമണം നടന്നതും പ്രതിയെ പിടിക്കാൻ എടുത്ത കാലതാമസവും എല്ലാം നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് നഗര ഹൃദയത്തിൽ വീണ്ടും ഏറെക്കുറെ സമാനമായ സംഭവം ഉണ്ടാകുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....