ഇടമലക്കുടിശൈശവവിവാഹം ; പ്രതി ഒളിവിൽ – പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: ഇടമലക്കുടി കണ്ടത്തിക്കുടിയിൽ 16 കാരിയെ 47 വയസുകാരൻ വിവാഹം ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ മൂന്നാർ പോലീസിന് കഴിഞ്ഞില്ല. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ എത്തിച്ചു. എസ്ഐ ഷാഹുൽ ഹമീദിന്റ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘം കുടിയിൽ പ്രതിയെ തേടി എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയി എന്നാണ് വിവരം. തുടർന്ന് പോലീസ് വിവാഹം നടന്നത് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുകയും പെൺകുട്ടിയുമായി രാത്രിയോടെ മൂന്നാറിലെത്തുകയും ചെയ്തു.

അടിമാലി ഷെൽറ്റർ ഹോമിലെത്തിച്ച പെൺകുട്ടിയെ പിഡബ്ലുസിക്ക് കൈമാറും. വിവാഹം നടന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചെത്തിയ പോലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുടിനിവാസികൾ കേസിനോട് സഹകരിക്കാത്തതാണ് വിവരങ്ങൾ ലഭിക്കാൻ തടസ്സമായത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ പതിവു പോലും ചെയ്യാത്ത സാഹചര്യങ്ങളുണ്ട്.

ഇടമലക്കുടിയിൽ നടന്ന വിവാഹവും ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്. പോലീസ് നിരീക്ഷണവും വനം വകുപ്പിന്‍റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്‍റെ മേൽനോട്ടവുമുള്ള മേഖലയാണിത്. വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...