Sunday, June 16, 2024 1:37 pm

ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ എൻ ജി ഒ അസ്സോസിയേഷൻ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പെൻഷൻകാരെയും പൂർണ്ണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസ്സോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. കഴിഞ്ഞ മൂന്ന് വർഷമായി ലഭിക്കേണ്ട ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ഒരു രൂപപോലും ബജറ്റിൽ നീക്കിവച്ചിട്ടില്ല. 15 ശതമാനം ക്ഷാമബത്ത കുടിശികയായ കാലം സംസ്ഥാനചരിത്രത്തിൽ ഇതിന് മുൻപ് കാണാൻ കഴിയില്ല.

ആനുകൂല്യ നിഷേധങ്ങൾ തുടർക്കഥ ആകുമ്പോഴും ജീവനക്കാരിൽ നിന്നും വാങ്ങുന്ന അപകട ഇൻഷ്വറൻസ് പോളിസിതുക ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നു. ആനുകൂല്യങ്ങൾ നിഷേധിച്ചും ഇന്ധന വിലയും മറ്റ് നികുതികളും കുത്തനെ വർദ്ധിപ്പിച്ചും പൊതു സമൂഹത്തേയും ജീവനക്കാരെയും ഒരു പോലെ കൊള്ളയടിക്കുന്ന ബജറ്റിലെ നിർദേശങ്ങൾ പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് അറിയിച്ചു.

ജില്ലാ സെക്രട്ടറി ഷിബു മണ്ണടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ് കുമാർ , തുളസീ രാധ എം.വി ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഷെമിംഖാൻ , ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു സലിം കുമാർ , ഡി.ഗീത, അനിൽകുമാർ ജി , നൗഫൽ ഖാൻ ,പിക്കു വി സൈമൺ,പ്രസാദ് ആർ, ദിലീപ് ഖാൻ , ദർശൻ ഡി കുമാർ , സുനിൽ വി കൃഷ്ണൻ ,പ്രശാന്ത് വി , സന്തോഷ് നെല്ലിക്കുന്നിൽ , അരുൺ സി എസ് ,ഷാജൻ കെ, ജുബി തോമസ്, ബിജു റ്റി കെ, രാഹുൽ സോമനാഥ് എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവം ; കുറ്റപത്രം സമർപ്പിച്ചു

0
കോഴിക്കോട്: ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഷബ്‌നയെ മരണത്തിലേക്ക്...

ബാർകോഴ : വാട്‍സ്ആപ് ഗ്രൂപ്പിലുള്ളത് ഭാര്യാപിതാവിന്റെ നമ്പറെന്ന് അർജുൻ ; മൊഴിയിൽ വൈരുധ്യമെന്ന് ക്രൈം...

0
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുന്റെ മൊഴിയിൽ...

കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0
കോട്ടയം : കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ...

ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല ; പോലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ് ;...

0
കൊല്ലം: കൊല്ലം ചിതറ പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസ് ജീപ്പുകളുടെ ​ഗ്ലാസ്...