Sunday, June 16, 2024 1:30 pm

തണ്ണിത്തോട്ടിലെ അനധികൃത പാറഖനനത്തിനെതിരെ നടപടി വേണമെന്ന് കോന്നി താലൂക്ക് വികസന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ അനധികൃത പാറ ഖനനം വർധിച്ച സാഹചര്യത്തിൽ ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു.സി പി ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ആണ് സമിതിയിൽ ആവശ്യമുന്നയിച്ചത്.പട്ടയമില്ലാത്ത ഭൂമിയിൽ നിന്നാണ് തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പാറ പൊട്ടിക്കുന്നത്.

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരും വിഷയത്തിൽ ഇടപെടുന്നില്ല. റവന്യു വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് മടങ്ങിയതല്ലാതെ യാതൊരു നടപടിയും മുന്നോട്ട് പോയിട്ടില്ല. പകൽ സമയങ്ങളിൽ പോലും വലിയ കുന്നുകൾ ഇടിച്ച് നിരത്തുന്നത് അടക്കമുള്ള അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ പ്രദേശത്ത് നടക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതരും വിഷയത്തിൽ മൗനം പാലിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പട്ടയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുവാൻ വനം വകുപ്പ് തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് അടക്കമുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് അനുമതിനൽകണം എന്നും തണ്ണിത്തോട് റോഡിലെ വനഭാഗത്തെ പാഴ്മരങ്ങൾ മുറിച്ച് മാറ്റണമെന്നും അദ്ദേഹം കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യപ്പെട്ടു. അട്ടച്ചാക്കലിൽ പ്രവർത്തിക്കുന്ന പാറമടയുടെ പ്രവർത്തനം മൂലം തോട് ഇല്ലാതെ ആയെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി വേണമെന്നും ആവശ്യമുയർന്നു.

കോന്നിയിൽ മോഷണം വർധിച്ച സാഹചര്യത്തിൽ ഇളകൊള്ളൂർ, തെങ്ങുംകാവ് ഭാഗങ്ങളിൽ പരിശോധന നടത്തിയെന്നും ഒൻപത് പേരെയോളം വിഷയത്തിൽ ചോദ്യം ചെയ്തു എന്നും വ്യക്തമായ തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിക്കുന്നതായും കോന്നി പോലീസ് അറിയിച്ചു. വള്ളിക്കോട് കൈപ്പട്ടൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. സംസ്ഥാന പാതയിൽ കിഴവള്ളൂർ ഭാഗത്ത് അപകടങ്ങൾ വർധിക്കുന്നു എന്നും  റോഡ് നിർമ്മാണത്തിൽ വന്ന അപാകത അപകടങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നത് പരിശോധിക്കണം എന്നും ആവശ്യമുർന്നു.

തണ്ണിത്തോട് പേരുവാലി ഭാഗത്ത് സ്ഥാപിച്ച തെരുവ് വിളക്കുകളിൽ പലതും കത്തുന്നില്ലെന്നും പതിനൊന്നു ബൾബുകൾ ഫ്യൂസ് ആയിപോയിട്ടുണ്ടെന്നും ഇത് അനുയോജ്യമായ ബൾബുകൾ ഉപയോഗിക്കാത്തത് മൂലം ആണെന്നും ആക്ഷേപമുയർന്നു. ചെങ്ങറ പോളച്ചിറ റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തി തടസ്സവാദം ഉന്നയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണം എന്നും ആവശ്യമുയർന്നു. പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‍നം പരിഹരിക്കുക, സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എത്രയും വേഗം പരിഹരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ എ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ആർ ആർ ഡെപ്യൂട്ടി കളക്ടർ ജേക്കബ് റ്റി ജോർജ്ജ്, കോന്നി തഹൽസീദാർ കുഞ്ഞച്ചൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ, രാഷ്ട്രീയ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0
കോട്ടയം : കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ...

ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല ; പോലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ് ;...

0
കൊല്ലം: കൊല്ലം ചിതറ പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസ് ജീപ്പുകളുടെ ​ഗ്ലാസ്...

വോട്ടിങ് യന്ത്രം ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക്ബോക്സ് ; ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്ന് രാഹുല്‍ഗാന്ധി

0
ന്യൂഡൽഹി : വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുമെന്ന ഇലോണ്‍മസ്ക്കിന്‍റെ പ്രസ്താവന ആയുധമാക്കി...

രണ്ട് വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി അബുദാബി

0
അബുദാബി: അൽ യഹ് നാല്, അൽ യഹ് അഞ്ച് എന്നിങ്ങനെ രണ്ട്...