സംസ്ഥാന ബജറ്റില്‍ ദലിതര്‍ക്ക് അവഗണ മാത്രം : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി കല്ലുമാല സ്‌ക്വയര്‍ നിര്‍മാണം സ്വാഗതാര്‍ഹം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദലിത് ജനവിഭാഗങ്ങളെ പൂര്‍ണമായും അവഗണിച്ച സംസ്ഥാന ബജറ്റാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. ദലിത് സങ്കേതങ്ങളിലേക്കോ വ്യക്തികളിലേക്കോ നേരിട്ട് പണം എത്തിക്കുന്ന യാതൊരു പദ്ധതിയും ബജറ്റ് വിഭാവനം ചെയ്തിട്ടില്ല. മറിച്ച് ദലിത് പ്രാധിനിത്യം തീരെയില്ലാത്ത കാര്‍ഷിക-വിദ്യാഭ്യാസ രംഗത്തിനായാണ് നീക്കിയിരിപ്പ് അധികവും. പട്ടിക വിഭാഗങ്ങള്‍ക്കായുള്ള ബജറ്റ് വിഹിതം പട്ടികവിഭാഗ വകുപ്പിന് കൈമാറുന്നതും തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറുന്നതും ലാപ്സാവുന്നതും നിത്യസംഭവമായതിനാല്‍ ഡയറക് ട് ബെനിഫിഷറി പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം.

റബ്ബര്‍ വിലയിടിവ് തടയാനായി 600 കോടി നീക്കവച്ച സര്‍ക്കാര്‍ ദലിത് വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ ചെലവിനായി ഒരു രൂപ വകയിരുത്തിയിട്ടില്ല. നിലവില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപെന്റും ലംസം ഗ്രാന്റും മുടങ്ങുന്നത് പോലും നിത്യസംഭവമാണ്. പട്ടിക വര്‍ഗ ഊരുകളുടെ ഉപജീവന പദ്ധതികള്‍ ഉറപ്പു വരുത്തുന്നതിനായി 10 കോടി രൂപ നീക്കവെച്ചതുമാത്രമാണ് അല്‍പമെങ്കിലും ദലിത് ജനതയ്ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതി. പട്ടികജാതി കോളനി നവീകരണത്തിനായുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയ്ക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച നൂറുകോടി രൂപ ഇക്കൊല്ലം അറുപത് കോടിയായി കുറഞ്ഞു.

സ്വന്തമായി ഭൂമിയില്ലാത്ത ബഹുഭൂരപക്ഷം വരുന്ന ദലിതര്‍ കൃഷിയിലൂടെ രക്ഷ പെടില്ലെന്നിരിക്കേ സ്വയംപര്യാപ്തതയിലേക്ക് എത്തിനോക്കാന്‍ പോലും കഴിയാത്ത കൃഷിമേഖലക്ക് സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കുകയും ദലിതരുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് ഒരു രൂപപോലും നീക്കിവെയ്ക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്. ചരിത്രശേഷിപ്പുകള്‍ എല്ലാം സ്ഥലം എം എല്‍ എ കമ്മീഷന്‍ വ്യവസ്ഥയ്ക്ക് കെട്ടിട നിര്‍മാണത്തിന് തീറെഴുതിക്കൊടുത്ത കൊല്ലം പീരങ്കി മൈതാനിയില്‍ അവശേഷിക്കുന്ന തുണ്ടു ഭൂമിയില്‍ കല്ലുമാല സ്‌ക്വയര്‍ നിര്‍മാണത്തിനായി 5 കോടി രൂപ നീക്കിവെയ്ച്ചത് സ്വാഗതാര്‍ഹമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

0
വടകര : അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ലഹരി എത്തിച്ച്...

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ യുവാവിന് ക്രൂരമർദനം ; രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി...

‘പ്രധാനമന്ത്രി ജനാധിപത്യത്തിനെതിരല്ല’ ; തിര. കമ്മിഷണർ നിയമനസമിതിയുടെ സാധുത ഇല്ലാതാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

0
ന്യൂഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി...

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11...