Friday, May 17, 2024 9:45 am

എം.സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എം.സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ്.എം. നായർ ( 32 ) ആണ് മരിച്ചത്. ഡ്രൈവറെ കൂടാതെ കാറിലുണ്ടായിരുന്ന മുന്നംഗ കുടുംബത്തിലെ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശികളായ അനു (41), സാമന്ത (15) എന്നിവരെ ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എതിർ ദിശയിൽ പാലായിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകരുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് ഫയർഫോഴ്സും കിളിമാനൂർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവർ പാലായിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം പരുത്തിപ്പാറയിലെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിൽ നിന്ന് ‘ചില പരാമർശങ്ങൾ’ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

0
ഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും....

ശാസ്താംകോയിക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

0
മല്ലപ്പള്ളി : ശാസ്താംകോയിക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ്...

സന്നിധാനം പാണ്ടിത്താവളത്തിൽ പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ബോയിലർ സ്ഥാപിക്കും

0
ശബരിമല : സന്നിധാനം പാണ്ടിത്താവളത്തിൽ 10,000 ലിറ്ററും ശരംകുത്തിയിൽ 4000 ലിറ്ററും...

സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ്

0
പത്തനംതിട്ട : സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം...