Thursday, May 16, 2024 11:54 pm

ഇന്ധന സെസിനെതിരെ ബൈക്ക് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധന സെസിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും. നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ ബൈക്ക് കത്തിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സംഘർഷമുണ്ടായതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ധന സെസ് പൂർണമായും പിൻവലിക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അറിയിച്ചിരിക്കുന്നത്. ഇത്രയും ജനവിരുദ്ധമായ ബജറ്റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാരിന്‍റെ ധൂർത്തിന് ഒരു കുറവുമില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.

ഇന്ധന സെസിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം. നിയമസഭാ കവാടത്തിന് മുമ്പിൽ ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, മാത്യു കുഴൽനാടൻ, സി.ആർ മഹേഷ് എന്നിവർ സത്യാഗ്രഹമിരിക്കുകയാണ്. പ്ലക്കാർഡുമായാണ് പ്രതിപക്ഷം അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

സഭ ബഹിഷ്‌കരിച്ചാൽ അതിന്‍റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സംസ്ഥാനത്തിന് മുന്നോട്ടുപോകാൻ നികുതി ആവശ്യമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര നയത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. യു.ഡി.എഫ് കാലത്ത് 17 തവണ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം ; പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു

0
പാലക്കാട്: പട്ടിക്കരയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു....

സ്‌കൂൾ തുറക്കൽ : ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി ; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ...

0
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍...

നാലുവര്‍ഷ ബിരുദം : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി

0
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ...

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് കൈവിരലിന്...