റാന്നി : ഇടക്കുളം ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും രക്ഷാകർത്താ സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. മാർത്തോമ്മ സണ്ടേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ.ജോർജ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബെന്നി പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ റവ. ബ്ളസി ൻ കെ.മോൻ സ്തോത്ര ശുശ്രൂഷക്ക് നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, ബ്ളോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ.ശ്രീജാമോൾ, എന്നിവർ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളായ രോഹൻ ഷിജു കുരുവിള, ഭരത് കൃഷ്ണ, അബിഗെയിൽ എബി,കൃഷ്ണ സിബി എന്നിവർക്കുള്ള അവാർഡ് ദാനവും വിവിധ പരീക്ഷകളിൽ മികവ് പുലർത്തിയവർക്കുള്ള എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ഷേർലി ജോൺ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ എം.എസ്. എം.പി.റ്റി എ പ്രസിഡന്റ് സബിതാ ബിജു, എസ്.പി.ജി പ്രതിനിധി ടി.ആര്‍ സന്തോഷ് കുമാർ, പൂർവ്വ അധ്യാപക പ്രതിനിധി രാജു ശമുവേൽ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി പി.കെ. ബിനു, അധ്യാപക പ്രതിനിധി നീനാ മാത്യു, സ്കൂൾ പാർലമെന്റ് ചെയർമാൻ നവ്യ വി ബി, സ്റ്റാഫ് സെക്രട്ടറി സബിതാ കെ.സാം, സിനിയർ അസിസ്റ്റൻറ് കെ ശലോമി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.