അശരണർക്ക് കൈത്താങ്ങേകി എണ്ണൂറാംവയൽ സ്കൂളും ബി. എം. സി ആശുപത്രിയും

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കും പെരുന്തേനരുവി മാർ ഗ്രിഗോറിയോസ് ബസേലിയോസ്‌ മേഴ്സി ഹോമിലെ അന്തേവാസികളായ 100 പേർക്കും സഹായവുമായി എണ്ണൂറാംവയല്‍ സ്കൂളും ബി.എം.സി ആശുപത്രിയും. ബെഡ് ഷീറ്റ്, പുതപ്പ്, തലയണ എന്നിവയടങ്ങിയ കിറ്റാണ് ഓരോരുത്തർക്കും വിതരണം ചെയ്തത്. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ, വെച്ചൂച്ചിറ ബി. എം. സി. ആശുപത്രി, മാൻ കൈൻഡ് ഫാർമ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഒരു ലക്ഷം രൂപയിലധികം വില വരുന്ന സാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ ജെയിംസ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ തബീത, വെച്ചൂച്ചിറ പഞ്ചായത്ത്‌ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ ആഷാ റാണി, ഹെൽത്ത് ഇൻസ്‌പെക്ടർ ജൂബി തോമസ്, പി. ആർ. ഒ. രതീഷ് രാജൻ എന്നിവർ കിറ്റുകൾ ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ, ഗ്രാമ പഞ്ചായത്തംഗം ഷാജി കൈപ്പുഴ, ഡോ. മനു വർഗീസ്, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, സ്കൂൾ പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ജോർജ്, സിസ്റ്റർ തബീത, ജൂബി തോമസ്, രതീഷ് രാജൻ വിദ്യാർത്ഥി പ്രതിനിധികളായ ആർസൂ സൂസൻ ജോർജ്, ശിവപ്രിയ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...