തിരുവനന്തപുരം : വന്യജീവി ശല്യം തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേക്കുള്ള പദ്ധതി ആരംഭിച്ചെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് കൂടുതൽ ആർ.ആർ.ടി തുടങ്ങാനുള്ള നിർദേശം ധനവകുപ്പിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വന്യജീവി ആക്രമണം കൂടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമല്ലെന്ന് വനം മന്ത്രി തന്നെ നിയമസഭയിൽ തുറന്നു പറഞ്ഞത്. മൃഗങ്ങളുടെ ആക്രമണ സ്വഭാവം കൂടുന്നതിനുള്ള കാരണം പ്രത്യേകമായി പഠിച്ചിട്ടില്ല. വനമേഖലയിലെ ബഫർസോൺ നിർണയിക്കാൻ സാറ്റലൈറ്റ് സർവേ നടത്തിയത് സുപ്രീംകോടതി നിർദേശപ്രകാരമാണ്. അതുമാത്രം ഒരു രേഖയായി പരിഗണിക്കില്ലെന്നും മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.