Saturday, May 4, 2024 8:05 pm

ഗ്രീൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനഹരിത തീർത്ഥാടന സംഗമം അന്ധകാരനഴിയിൽ

For full experience, Download our mobile application:
Get it on Google Play

എടത്വ : ഗ്രീൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംസ്ഥാന ഹരിത തീർത്ഥാടനം സംഗമം 2023 നാളെ മുതൽ അന്ധകാരനഴിയിൽ തുടക്കമാകും. വൈകിട്ട് 3ന് ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് എൻ.എസ്.എസ്, എൻ.സി.സി, ഗ്രീൻ കമ്മ്യൂണിറ്റി വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ കടൽ തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യും. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജിത ദിലീപ് ഉദ്ഘാടനം ചെയ്യും. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് അസി. പ്രൊഫ. എബിൻ ആൽബർട്ട് ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

വൈകിട്ട് 5ന് മനക്കോടം പാട്ടം എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന ഹരിത സംഗമം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സജി.കെ.  ഉദ്ഘാടനം ചെയ്യും. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാനും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി അംബാസിഡറുമായ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തും.

കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ്  ജയൻ ജോസഫ് ആന്‍റപ്പൻ അമ്പിയായം അനുസ്മരണം നടത്തും. വൈകിട്ട് 7ന് ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നക്ഷത്ര നിരീക്ഷണം നടത്തും. 8.30 ന് സി.വി. വിദ്യാധരൻ്റെ നേതൃത്വത്തിൽ മരവും മനുഷ്യനും എന്ന വിഷയത്തിൻ ഹരിത ചർച്ച നടക്കും. സജി പി.പിപ്പടി സ്വാഗതവും പ്രേംകുമാർ സി.പി. ആര്യാട് ക്യതജ്ഞതയും അറിയിക്കും.

26ന് രാവിലെ 10.30ന് കടൽതീര ഉൾനാടൻ ആവാസ വ്യവസ്ഥയും മാറ്റങ്ങളും എന്ന വിഷയത്തിൽ ജാക്സൺ പൊള്ളയിൽ,’കണ്ടലും തീര ജൈവ വൈവിദ്ധ്യവും ‘ എന്ന വിഷയത്തിൽ ആനന്ദൻ പൊക്കുടൻ, ‘ജൈവ വൈവിദ്ധ്യവും പരിപാലനവും ‘ എന്ന വിഷയത്തിൽ മുസ്തഫ പള്ളിക്കുന്ന് എന്നിവർ ക്ലാസ് നയിക്കുമെന്ന് ജനറൽ കൺവീനർ എ.ആർ. ബൈജു അറിയിച്ചു. നാട്ടുവഴി നടത്തം, വഞ്ചി യാത്ര എന്നിവയും നടക്കും. മുൻ കൂട്ടി രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള 50 പേരാണ് ക്യാമ്പിൽ പങ്കെടുക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈദ്യുതി തടസത്തിൽ പൊറുതിമുട്ടി മാരാമൺ പ്രദേശം

0
കോഴഞ്ചേരി: നിരന്തരമുണ്ടാകുന്ന വൈദ്യുതി തടസം നെടുംപ്രയാർ, മാരാമൺ പ്രദേശത്തെ ജനങ്ങൾക്കും വ്യാപാര...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ വടക്ക്...

കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി ; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ...

ഹൃദയാഘാതം : കന്യാകുമാരി സ്വദേശി റിയാദിൽ മരണപ്പെട്ടു

0
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരണപ്പെട്ടു....