ആദിവാസി യുവാവിന് മർദ്ദനമേറ്റ സംഭവം: അടിമാലി പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്തു. മർദ്ദനമേറ്റ വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചുവെന്നാണ് വിനീതിന്റെ മൊഴി. പട്ടിക ജാതി – പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ജസ്റ്റിനും കൂട്ടാളിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പട്ടിക ജാതി – പട്ടിക വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

അടിമാലി മഹദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ടക്കിടെയാണ് ആദിവാസിയായ വിനീതിനെ അടിമാലി മന്നാംകാല സ്വദേശിയായ ജസ്റ്റിൻ മർദ്ദിച്ചത്. ചെണ്ടമേളത്തിനിടെ ഇരുവരും തമ്മിൽ മദ്യ ലഹരിയിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനം ഭയന്ന് ബീനിഷ് ക്ഷേത്രത്തിനുള്ളിലേയ്ക്ക് ഓടിക്കറി. ഇയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിനും സംഘവും എത്തിയതോടെ ക്ഷേത്ര മുറ്റത്ത് വീണ്ടും സംഘർഷമുണ്ടായി. മദ്യ ലഹരിയിൽ ആദിവാസി യുവാവ് കത്തി വീശുകയും ചെയ്തു.

ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ജസ്റ്റിനൊപ്പമുണ്ടായിരുന്ന സഞ്ജുവും വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ക്ഷേത്രാചാര പ്രകാരം ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയിൽ ജസ്റ്റിൻ, സജീവൻ, സഞ്ജു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ ആദിവാസി യുവാവിനെ മർദ്ദിച്ചതിൽ പോലീസ് കേസെടുത്തില്ല. സംഭവത്തിനു ശേഷം ക്ഷേത്ര ഭാരവാഹികൾ വിനീതിനെ പോലീസിലേൽപ്പിച്ചിരുന്നു. പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...