കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ തലേദിവസം എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ കൊച്ചിയിലെത്തി. വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ അതിഥിയായാണ് ഇ.പി ജയരാജൻ പങ്കെടുത്തത്. വെണ്ണല തയ്ക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിനൊപ്പമായിരുന്നു ഇ.പി ജയരാജൻ ചടങ്ങിൽ പങ്കെടുത്തത്.ലാവ്ലിൻ കേസിലും വിഴിഞ്ഞം തുറമുഖം ഇടപാടുകളിലുമടക്കമുള്ള സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പല വിവാദങ്ങളിലും ഉയർന്നുകേട്ട പേരാണ് ദല്ലാർ നന്ദകുമാറിന്റേത്.
അതേസമയം, ടി.ജി നന്ദകുമാറിന്റെ വീട്ടിലെ ഇ.പി ജയരാജന്റെ സന്ദർശനത്തെ കുറിച്ച് അറിയില്ലെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു. സി.പി.എം പ്രതിരോധ ജാഥയുടെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പങ്കെടുക്കാത്തതത് ഏറെ വിവാദമായിരുന്നു. എന്നാൽ ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവം ഇ.പി ജയരാജൻ കൊച്ചിയിൽ എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്. ജാഥയിൽ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റൻ കൂടിയായ എം.വി ഗോവിന്ദൻ പറഞ്ഞത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033