കൊച്ചി: സോണ്ടയുമായി ഒപ്പിട്ട കരാറുകളിലെ അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയെന്ന് ടോണി ചമ്മിണി. ബ്രഹ്മപുരത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ മാലിന്യസംസ്കരണത്തിനായി സോണ്ടയുമായി ഒപ്പിട്ട കരാറുകളിലെ അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് കമ്ബനിയുമായി കരാറൊപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.
സോണ്ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി. മൂന്ന് ജില്ലകളില്‍ കരാര്‍ ഒപ്പിട്ടതില്‍ അഴിമതിയുണ്ട്. സോണ്ട പ്രതിനിധികളും മുഖ്യമന്ത്രിയും തമ്മില്‍ നെതര്‍ലന്‍ഡ്സില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ ടോണി ചമ്മണി പുറത്തുവിട്ടു. മെയ് എട്ട് മുതല്‍ 12 വരെയാണ് ചര്‍ച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിള്‍ ടെണ്ടര്‍ വഴി മൂന്ന് കോര്‍പറേഷനുകളുടെ കരാര്‍ നല്കി. ഇത് നിയമാനുസൃതമായിരുന്നില്ലെന്നും അഴിമതിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവര്‍ സോണ്ട കമ്പനി മേധാവിമാര്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് ടോണി ചമ്മിണി പുറത്തുവിട്ടത്.
‘2019 മെയ് എട്ട് മുതല്‍ 12 വരെ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനിയുടെ കണ്‍സോര്‍ഷ്യവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോണ്ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന് അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്ഐ.ഡി.സി. സിംഗിള്‍ ടെന്‍ഡറായി സോണ്ടയ്ക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. ഇതുകൊണ്ടാണ് കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒളിച്ചുകളിച്ചത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ന് സഭയില്‍ സംസാരിച്ചത്. അതാണെങ്കില്‍ കമ്പനിയെ വെള്ളപൂശുന്ന നിലയിലുമായിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കുന്ന ഒരു കമ്പനിയുമായി കരാറിന് തൊട്ടുമുമ്പായി കൂടിക്കാഴ്ച നടത്തുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’ ടോണി ചമ്മിണി പറഞ്ഞു.
മെയ് 12-ന് മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സില്‍ നിന്ന് തിരിച്ചെത്തി. മെയ് 14ന് കോഴിക്കോട് സോണ്ട കമ്പനി സിംഗിള്‍ ടെന്‍ഡറില്‍ കരാറായി. പിന്നീട് കൊച്ചിയും കൊല്ലത്തും ഇവര്‍ക്ക് കരാറായി. മൂന്ന് ഇടങ്ങളിലും നിയമാനുസൃതമായിട്ടല്ല കരാര്‍ നടത്തിയിട്ടുള്ളത്. പിന്നിലുള്ള ബാഹ്യ ഇടപെടല്‍ എന്ന് പറയുന്നത് നെതല്‍ഡ്സിലെ കൂടിക്കാഴ്ചയാണ്. കമ്പനിയുടെ പ്രതിനിധിയായി ഒരു വിദേശ പൗരന് അടങ്ങിയ സാഹചര്യത്തില്‍ ഇതിലൊരു സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന ഏത് അഴിമതിയും അന്വേഷിച്ചാല്‍ ചെന്ന് നില്ക്കുക ക്ലിഫ് ഹൗസിലാണെന്നും ചമ്മിണി ആരോപിച്ചു.
ബ്രഹ്മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വന് വക്കീല്‍ നോട്ടീസയച്ചു. വൈക്കം വിശ്വന്റെ മരുമകന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു തന്റെ കമ്പനിക്ക് ബ്രഹ്മപുരത്ത് ബയോ മൈനിങിന് അവകാശം നേടി എന്നായിരുന്നു ആരോപണം. ആരോപണത്തിനു പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും കാട്ടിയാണു മാനനഷ്ടക്കേസ്. ഇതു തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വന് പറയുന്നു. കുടുംബാംഗങ്ങള്‍ക്കായി ഒരു ഇടപെടലും താന്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് വൈക്കം വിശ്വന് നേരത്തേ പറഞ്ഞിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033