ബ്ലോക്കുപടി ജംഗ്ഷന്‍ അപകട മേഖലയായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി പുനുരുദ്ധരിച്ച ബ്ലോക്കുപടി ജംഗ്ഷന്‍ അപകട മേഖലയായി മാറുന്നു. കഴിഞ്ഞ ദിവസം രാത്രി ജംഗ്ഷനില്‍ കോഴഞ്ചേരി റോഡിലെ കെട്ടിടത്തിലേയ്ക്ക് ഇടിച്ചു കയറി പിക്കപ്പ് വാന്‍ അപകടത്തില്‍ പെട്ടു. സംഭവത്തില്‍ പിക്കപ്പ് വാന്‍ ഓടിച്ചിരുന്ന വയലത്തല സ്വദേശി പാമ്പയ്ക്കല്‍ ജോജിക്കും സുഹൃത്ത് അനിയനുമാണ് പരിക്കേറ്റത്. ഇവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ബ്ലോക്ക് പടി ജംഗ്ഷനില്‍ നിന്നും കോഴഞ്ചേരിക്കു തിരിയുന്ന ഭാഗം കുപ്പി കഴുത്തുപോലെ ആയതാണ് അപകട കാരണം. പ്രധാന പാത ഉയര്‍ത്തിയതോടെ ഇവിടവും ഉയര്‍ത്തി നിര്‍മ്മിക്കേണ്ടി വന്നു. അതോടെ പഴയ വീതി നഷ്ടപ്പെടുകയും വലിയ കയറ്റം ഉണ്ടാവുകയും ചെയ്തു. കോഴഞ്ചേരി ഭാഗത്തു നിന്നും കുത്തു കയറ്റം കയറി എത്തുന്ന വാഹനവും പ്രധാന പാതവഴി അമിത വേഗതയില്‍ എത്തുന്ന വാഹനവും കൂട്ടിയിടിയില്‍ നിന്നും തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപെടുന്നത്.

മുമ്പ് ഇവിടെ റോഡിന്‍റെ മധ്യത്തിലായി ഉണ്ടായിരുന്ന ആല്‍മരത്തിന്‍റെ രക്ഷയുണ്ടായിരുന്നു. ഇതു മുറിച്ചു നീക്കിയാണ് പുതിയ പാതയൊരുക്കിയത്. കോഴഞ്ചേരി റോഡില്‍ പഴയ വീതി നഷ്ടപ്പെടുകയും മധ്യത്തില്‍ മീഡിയന്‍ കൂടി വരികയും വലിയ വളവ് ഉണ്ടാവുകയും ചെയ്തതോടെ ശരിക്കും കുഴപ്പത്തിലായത് നാട്ടുകാര്‍ ആണ്. നിത്യവും തലനാരിഴയ്ക്ക് അപകടങ്ങള്‍ വഴുതി മാറുന്നതിന് സാക്ഷിയാകേണ്ട പല സംഭവവും ഉണ്ട്. ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അപകട മുനമ്പിലാണ് ഇവിടം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി ; മ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ...

0
കൊച്ചി: ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി. കേസിൽ ഒമ്പതാം പ്രതിയുടെ...

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ 10 ലക്ഷം രൂപയുടെ സ്വർണം കാണാനില്ല ; സംശയം മുൻ...

0
മലപ്പുറം : കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം...

പോഷൺ ട്രാക്കർ പ്രവർത്തിക്കുന്നില്ല ; അങ്കണവാടികളിലേക്ക് ടാബുകൾ നൽകാൻ തീരുമാനം

0
തിരുവനന്തപുരം : അങ്കണവാടികളിലെ പോഷൺട്രാക്കർ ആപ്പിന്റെ സുഗമമായ പ്രവർത്തനത്തിനായി ടാബ് നൽകാനൊരുങ്ങി...

ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലിന് നേർക്ക് ഇറാൻ ആക്രമണം ; ശക്തമായി പ്രതിരോധിച്ച് യുഎസ്

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ...